തൊടുപുഴ: ബസ് സ്റ്റാൻഡിന് സമീപം തേപ്പുകട നടത്തിയിരുന്ന തമിഴ്നാട് സ്വദേശിയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തേനി സ്വദേശി ഗണേശനെയാണ് (35) ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.