കുമളി: വഴിയിൽ വെച്ച് യുവതിയോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്ത യുവാവിനെ യുവതിയുടെ ബന്ധുക്കൾ അടിച്ചു കൊന്നു. തേനി ജില്ലയിലെ ഗൂഢല്ലൂർ കരുണാക്കമുത്തൻപ്പെട്ടിയിലാണ് സംഭവം. രഞ്ജിത്താണ് (30) മരിച്ചത്. കരുണാക്ക മുത്തൻപെട്ടി സ്വദേശി പ്രഭുവിെൻറ ഭാര്യ ശിവരഞ്ജിനിയോടാണ് മദ്യലഹരിയിലായിരുന്ന യുവാവ് മോശമായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത ശിവരഞ്ജിനിയുടെ സഹോദരൻ വിഘ്നേശ്വരനെ (21) രഞ്ജിത് കല്ല് കൊണ്ട് തലക്കിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് മറ്റ് സഹോദരങ്ങളായ നാഗരാജൻ, നവീൻ, ബന്ധു പാണ്ട്യൻ എന്നിവർ ചേർന്ന് കമ്പും തെങ്ങിെൻറ മടലും ഉപയോഗിച്ച് രഞ്ജിത്തിനെ അടിക്കുകയായിരുന്നു. പരിക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.