പൂച്ചാക്കൽ: അമിത മദ്യപാനത്തെത്തുടർന്ന് അബോധാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ പുലത്തറവെളി കുഞ്ഞ്മോെൻറ മകൻ ജിത്തു എന്ന അർജുനാണ് (24) മരിച്ചത്. ഡ്രൈവറായ അർജുൻ ജൂൺ പത്താം തീയതി സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരുന്നു. ഛർദിയും തുടർന്ന് അബോധാവസ്ഥയിലുമായ അർജുൻ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്. അമിത മദ്യപാനമാണ് മരണകാരണമെന്ന് പ്രാഥമിക സൂചന. മാതാവ്: ലൈല. സഹോദരി: അലീന.