കോതമംഗലം: മോട്ടോർ ബൈക്ക് അപകടത്തിൽപെട്ട് പരിക്കേറ്റ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പുതുപ്പാടി ചിറപ്പടി ഇടശ്ശേരിയിൽ ഗംഗാധരെൻറയും പുഷ്പയുടെയും മകൻ സുജിത്താണ് (29) മരിച്ചത്. 2017ൽ വീടിനു സമീപം സുജിത് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുജിത് ചികിത്സയിൽ കഴിയുകയായിരുന്നു. കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ ശ്മശാനത്തിൽ. സഹോദരി: ശ്രുതി.