കോതമംഗലം: കോട്ടപ്പടി ഗവ. ആശുപത്രിക്കുസമീപം നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. കോട്ടപ്പടിയിൽ വാടകക്ക് താമസിക്കുന്ന നാഗപ്പുഴ മഞ്ഞള്ളൂർ സ്വദേശി തോട്ടിപ്പറമ്പിൽ കുഞ്ഞപ്പെൻറ മകൻ ജിതിനാണ് (കുഞ്ഞാവ -28) മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് അപകടം. ഉടൻ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ച മരിച്ചു. കോട്ടപ്പടി പരുത്തിക്കുടി ആദിത്യയാണ് ഭാര്യ. ഒരു മകളുണ്ട്. അശ്രദ്ധമായി ടാങ്കർ ലോറി പാർക്ക് ചെയ്ത ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേെസടുത്തു.