കാഞ്ഞിരമറ്റം: കോട്ടയം-എറണാകുളം സംസ്ഥാനപാതയില്‍ ചാലക്കപ്പാറ ജങ്ഷനില്‍ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അരയന്‍കാവ് മുള്ളംകുഴിയില്‍ എം.എസ്. പുരുഷനാണ് (56) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ചാലക്കപ്പാറ റോയല്‍ ഹോട്ടലിന് മുന്‍വശത്താണ് അപകടം. അരയന്‍കാവ് ഭാഗത്തുനിന്ന് വരുകയായിരുന്ന ഓട്ടോ എതിര്‍ദിശയില്‍നിന്ന് വന്ന ഹീറോ മാസ്ട്രോ സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്കൂട്ടര്‍ യാത്രികനായ ബ്രഹ്മമംഗലം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയില്‍ യാത്രക്കാരുണ്ടായിരുന്നില്ല. പുരുഷെൻറ ഭാര്യ: പുഷ്പവല്ലി. മക്കള്‍: പാര്‍വതി, ഉദയന്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍.