മട്ടാഞ്ചേരി: വിദേശ ചരക്ക് കപ്പലിലെ ജീവനക്കാരൻ ഫിലിപ്പെൻസ് സ്വദേശി സെവില എച്ചിവരി (43) മരിച്ചു. മംഗലാപുരത്തുനിന്ന് മടങ്ങുകയായിരുന്ന ഹണി ബാഡ്ജർ കപ്പലിലെ ജീവനക്കാരനാണ് സെവില . ചൊവ്വാഴ്ച രാവിലെ കൊച്ചിക്ക് പടിഞ്ഞാറ് കപ്പൽ എത്തിയപ്പോഴാണ് ഇയാൾ കുഴഞ്ഞ് വീണത്. പുറംകടലിൽ നങ്കുരമിട്ട കപ്പലിൽ കൊച്ചി കോസ്റ്റൽ പൊലീസ് എ.എസ്.ഐ. രാജീവ് എത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്.