ആലങ്ങാട്: ആലുവ-പറവൂർ റോഡ് മാളികംപീടികയിൽ കാൽനടക്കാരൻ മിനിലോറിയിടിച്ച് മരിച്ചു. മാളികംപീടിക മുറിയാക്കൽ (പുതുമനപ്പടി) കൊച്ചുമുഹമ്മദാണ് (75) മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആലങ്ങാട് ജുമാമസ്ജിദിൽ ഖബറടക്കി. ഭാര്യ: പരേതയായ ബീപാത്തു. മകൻ: നസീർ. മരുമകൾ: നസീമ.