പള്ളുരുത്തി: അന്തരിച്ച സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ഭാര്യ പള്ളുരുത്തി പാർവതി മന്ദിരത്തിൽ ഭാരതി (83) നിര്യാതയായി. വ്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ജൂൺ ഒമ്പതിനാണ് കോവിഡ് സ്ഥിരീകരിച്ച് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അമ്പലമുകളിലെ കോവിഡ് ചികിത്സകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അസുഖം കുറഞ്ഞെങ്കിലും ശാരീരിക അസ്വസ്ഥതകൾ കൂടിയതിനാൽ ഭക്ഷണം ദ്രവരൂപത്തിലാണ് നൽകിയിരുന്നത്. ആലപ്പുഴ എരമല്ലൂരിലാണ് ജനനം. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് അർജുനൻ മാസ്റ്ററുെടയും ഭാരതിയുെടയും വിവാഹം നടന്നത്. മക്കൾ: അശോകൻ (സംഗീത സംവിധായകൻ), രേഖ, നിമ്മി, അനിൽ, ശ്രീകല. മരുമക്കൾ: സുഗന്ധി, മോഹൻദാസ്, അംബുജാക്ഷൻ, റാണി.