പറവൂർ: കോട്ടുവള്ളി ചെറുകര പുത്തൻവീട്ടിൽ പരേതരായ സോമസുന്ദരൻ പിള്ള -കിഴക്കേപ്രം നമ്പിയത്ത് രാധാമണിയമ്മ ദമ്പതികളുടെ മകൻ റെജി സുന്ദർ (49) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ദേവിക, വൈഷ്ണവ്. സഹോദരൻ: സജി നമ്പിയത്ത് (പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ, പറവൂർ നഗരസഭ). സംസ്കാരം ഡൽഹി ഗാസിപുർ ശ്മശാനത്തിൽ ശനിയാഴ്ച നടക്കും.