കോതമംഗലം: നസ്രത്ത് സന്യാസിനി സമൂഹത്തിലെ രാമല്ലൂർ സെൻറ് മേരീസ് പ്രൊവിൻസ് അംഗം സിസ്റ്റർ മേരി (92) നിര്യാതയായി. ആരക്കുഴ വടക്കേ മണിയാട്ട് കുടുംബാംഗമാണ്. എടക്കുന്ന്, മറയൂർ, കോതമംഗലം, വാഴപ്പിള്ളി, അയിരൂപ്പാടം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.സഹോദരങ്ങൾ: പരേതരായ സിസ്റ്റർ അസംപ്റ്റ എസ്.എച്ച്, കുര്യാക്കോ വർക്കി, ആലിക്കുട്ടി, കത്രിക്കുട്ടി, ജോൺ, റോസക്കുട്ടി, സിസ്റ്റർ പൗളിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് രാമല്ലൂർ പ്രൊവിൻഷ്യൽ ഹൗസിൽ.