കൊല്ലം: തേവലക്കര ആശാൻറയ്യത്ത് ഹാജി എ. ജമാലുദ്ദീൻ മുസ്ലിയാർ (83) നിര്യാതനായി. അരനൂറ്റാണ്ടിലേറെയായി കായംകുളം കാപ്പിൽ, കൊട്ടുകാട്, കോയിവിള, തൃക്കുന്നപ്പുഴ, പോരുവഴി, തുടങ്ങിയ മസ്ജിദുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: തൃക്കുന്നപ്പുഴ ഭഗവതി പറമ്പിൽ കുടുംബാംഗം ഫാത്തിമ ബീവി.മക്കൾ: ജെ.എം. നാസിറുദ്ദീൻ(കേരള മുസ്ലിം യുവജന ഫെഡേറഷൻ കൊല്ലം ജില്ല ജന.സെക്രട്ടറി, ആശ്രാമം കെ.വി.യു.പി.എസ് അധ്യാപക), സലാഹുദ്ദീൻ ഉവൈസി(അയത്തിൽ ജുമാ മസ്ജിദ്), ബദറുദ്ദീൻ (അമൃത ഹയർ സെക്കൻഡറി സ്കൂൾ വള്ളികുന്നം), സൂഫിയ, റസിയ, സുമയ്യ, ജുബൈരിയ.മരുമക്കൾ: ഷാജഹാൻ ബാഖവി, അബ്ദുൽ സമദ് മുസ്ലിയാർ, ഫത്ഹുദ്ദീൻ (സൗദി) മുഹമ്മദ് കുഞ്ഞു (സൗദി) നിസ (പ്രിൻസിപ്പൽ, അന്തലോസ് പബ്ലിക് സ്കൂൾ, കരുനാഗപ്പള്ളി) ബുഷ്റ, മുഹ്സിന. ഖബറടക്കം തേവലക്കര ചാലിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.