കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറു കിടങ്ങാപ്പിള്ളി വടക്കേമഠം പരേതനായ കെ.പി. നാരായണൻ പോറ്റിയുടെ (റിട്ട. അധ്യാപകൻ, ദേവിവിലാസം, എൻ.എസ്.എസ്, യു.പി സ്കൂൾ, പൂവറ്റൂർ) ഭാര്യ സാവിത്രിദേവി അന്തർജനം (86) നിര്യാതയായി. മക്കൾ: ശ്രീകുമാരി (റിട്ട. സംസ്ഥാന വെയർഹൗസ്), പുരുഷോത്തമൻ പോറ്റി (ജ്യോതിഷം, പൂവറ്റൂർ), സാവിത്രിദേവി (റിട്ട. അധ്യാപിക, നെടിയവിള, വി.ജി.എസ്.എസ്.എ.എസ്.എസ്), പരേതനായ ശ്രീധരശർമ, ഗീതാദേവി (അധ്യാപിക, അംഗൻവാടി, പൂവറ്റൂർ), നാരായണൻ പോറ്റി (റിട്ട. കെ.ഐ.പി കൊട്ടാരക്കര), ഇന്ദിരാദേവി, മഹേശ്വരൻ പോറ്റി (പൂവറ്റൂർ ദേവിക്ഷേത്രം മേൽശാന്തി). മരുമക്കൾ: സുബ്രഹ്മണ്യൻ നമ്പൂതിരി (ഗുരുവായൂർ ദേവസ്വം), തങ്കമണിദേവി, കൃഷ്ണൻപോറ്റി (റിട്ട. തിരുവിതാംകൂർ ദേവസ്വം), ജയപ്രകാശ് ഭട്ടതിരി (മുൻ മാളികപ്പുറം മേൽശാന്തി), ഉഷ (അധ്യാപിക ഗവ.എച്ച്.എസ്.എസ്, കുളക്കട), വിശ്വനാഥ ഭട്ടതിരി (മേൽശാന്തി, നൂറനാട് ക്ഷേത്രം), പ്രിയ.