കൊല്ലം: പട്ടത്താനം സർവിസ് സഹകരണബാങ്ക് ജീവനക്കാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടത്താനം ജെ.എൻ.ആർ.എ 55 അബീഷ് ഭവനിൽ ഭരതെൻറ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. ബാങ്കിലെ സ്വർണ ലേലവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകൻ തന്നെയും കേസിൽപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആത്മഹത്യകുറിപ്പിലുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ളതാണ് ബാങ്കിെൻറ ഭരണസമിതി. ഭാര്യ: അമൃത. മകൻ: ആരോമൽ. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ അഭിലാഷിെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കെ.എസ്.യു ജില്ല വൈസ്പ്രസിഡൻറ് കൗശിക് എം. ദാസ് ആരോപിച്ചു.
ബാങ്കിൽ മുമ്പ് നടന്ന തിരിമറികളിൽ അഭിലാഷിനെ മനഃപൂർവം കുടുക്കുന്ന സാഹചര്യമുണ്ടായി. ഇതിന് കൂട്ടുനിന്നവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.