Obituary
കൊട്ടിയം: സോമാലയത്തിൽ എസ്. സുനിൽകുമാർ (58) നിര്യാതനായി. ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ദീർഘകാലം സ്റ്റേഷൻ മാസ്റ്ററായിരുന്നു. ഭാര്യ: ശ്രീകല സുനിൽ. മക്കൾ: ഗ്രീന, ഗോകുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: തഴവ വട്ടപറമ്പ് കണിയാന്റെ പടീറ്റതിൽ പരേതനായ ഷംസുദ്ദീൻ ലബ്ബയുടെ മകൻ ഷെരീഫ് ലബ്ബ (52- വട്ടപറമ്പ് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: ജുനൂദ. മക്കൾ: ഷെഫീന, ഷെഹ്ന, ഷാഹിർഷാ ലബ്ബ. മരുമകൻ: സുനിൽ (സുനീർ).
ഓച്ചിറ: വീട്ടുവളപ്പിലെ ചീലാന്തിമരം മുറിക്കുന്നതിനിടെ തെറിച്ചുവീണ് സമീപത്ത് നിന്നിരുന്ന വിദ്യാർഥി മരിച്ചു. വള്ളികുന്നം തെക്കേമുറി കൊല്ലന്റെ വടക്കതിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് അസ്ഹാൻ (11) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങൻ കുളങ്ങര വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: തസ്നീം (ക്ലാപ്പന വരവിള മരുന്നുവയലി തറയിൽ കുടുബാംഗം). സഹോദരി: ഹസ്മിന.
ഓച്ചിറ: വീട്ടുവളപ്പിലെ ചീലാന്തിമരം മുറിക്കുന്നതിനിടെ തെറിച്ചുവീണ് സമീപത്ത് നിന്നിരുന്ന വിദ്യാർഥി മരിച്ചു.
വള്ളികുന്നം തെക്കേമുറി കൊല്ലന്റെ വടക്കതിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് അസ്ഹാൻ (11) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങൻ കുളങ്ങര വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു.
മാതാവ്: തസ്നീം (ക്ലാപ്പന വരവിള മരുന്നുവയലി തറയിൽ കുടുബാംഗം). സഹോദരി: ഹസ്മിന.
അഞ്ചൽ: മത്സ്യം വാങ്ങാനായി റോഡരികിൽ കാത്തുനിന്ന ഗൃഹനാഥൻ കാറിടിച്ച് മരിച്ചു. ഇടയം കടുമങ്ങാട് ബൈജു മൻസിലിൽ ജമാൽ മുഹമ്മദ് ആണ് (63) മരിച്ചത്. ഞായറാഴ്ച പുലർച്ച ആറരയോടെ എം.സി റോഡിൽ വയക്കലിന് സമീപം ആനാട് ജങ്ഷനിലായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തുനിെന്നത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ജമാൽ മുഹമ്മദിനെ ഇടിച്ച ശേഷം കാർ സമീപത്തെ രണ്ട് വൈദ്യുതപോസ്റ്റുകളും വീടിന്റെ മതിലും തകർത്താണ് നിന്നത്. നാട്ടുകാർ അപകടത്തിൽപ്പെട്ടയാളെ കൊട്ടാരക്കര ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും വൈദ്യുതി വിതരണവും ഏറെനേരം നിലച്ചു. കാർ ഓടിച്ചു വന്ന ആൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച ജമാൽ മുഹമ്മദ്. ഭാര്യ: ജസീലാബീവി. മക്കൾ: ഷൈജു, ബൈജു. മരുമക്കൾ: സുമയ്യ, തസ്ലി.
തൃക്കടവൂർ: കടവൂർ ടി.എസ്.എസ് നഗർ 19, പ്രിയങ്ക ഭവനിൽ ബാലൻപിള്ള (ബാബു, 62) നിര്യാതനായി. ഭാര്യ: ജി. മണിയമ്മ. മകൾ: പ്രിയങ്ക. മരുമകൻ: സുഭാഷ് (റിട്ട. മിലിട്ടറി). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
ചാത്തന്നൂർ: നടയ്ക്കൽ ഗുലാബ് മൻസിലിൽ അബ്ദുൽ സമദ് (86) നിര്യാതനായി. ഭാര്യ: ആമിനാബീവി. മക്കൾ: ബീന, സുനി, സോഫിത, ഗുലാബുദ്ദീൻ (ആമി ബേക്കറി, കല്ലുവാതുക്കൽ). മരുമക്കൾ: അബ്ദുൽ റഹിം, മുഹമ്മദ് ഷഹീർ, ഹസനാര് കുഞ്ഞ്, നാസില.
കൊല്ലം: ആശ്രാമം ചെപ്ലഴികത്ത് തൊടിയിൽവീട്ടിൽ ശിവൻപിള്ള (84) നിര്യാതനായി. ഭാര്യ: രമണി അമ്മ. മക്കൾ: അപ്സര, ലേഖ, ചിത്ര, കവിത. മരുമക്കൾ: സന്തോഷ്, അനിൽകുമാർ, രാജഗോപാൽ, ഷൈൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.
പത്തനാപുരം: ഗാന്ധിഭവന് അന്തേവാസി പി.കെ. കൃഷ്ണന് (70) നിര്യാതനായി. കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ കൃഷ്ണനെ ആരും സംരക്ഷിക്കാനില്ലാത്ത സാഹചര്യത്തില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോയുടെ ശിപാര്‍ശയില്‍ മൂന്ന് വര്‍ഷം മുമ്പ് ഗാന്ധിഭവന് ഏറ്റെടുക്കുകയായിരുന്നു. മൃതശരീരം ഗാന്ധിഭവന് മോര്‍ച്ചറിയില്‍. ഇദ്ദേഹത്തെ അറിയാവുന്നവര്‍ ഗാന്ധിഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 9605047000.
പുനലൂർ: വന്മള തുണ്ടത്തിൽ വീട്ടിൽ ടി.വി വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (68) നിര്യാതയായി. മക്കൾ: അനിൽ, ഷിബു. മരുമക്കൾ: ലിജി, വിജിലി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അലിമുക്ക് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
ഉമയനല്ലൂർ: മയ്യനാട് വെള്ളാപ്പള്ളിമുക്ക് അപ്പച്ചിഴികം വീട്ടിൽ അബ്ദുൽ റഷീദ് (72) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: റഫീന, അഫ്സൽ. മരുമക്കൾ: റിയാസ്, ഖദീജ. സഹോദരൻ: അബ്ദുൽ ജബ്ബാർ.
കരുനാഗപ്പള്ളി: പുതിയകാവ് കൊടൂർ വീട്ടിൽ റിട്ട. സിവിൽ സർജനും ത്വഗ്രോഗ വിദഗ്ധനുമായ ഡോ. എം. നിസാമുദീന്റെ ഭാര്യ എസ്. യാസ്മി (64) നിര്യാതയായി. മക്കൾ: ഡോ. അംജദ് നിസാമുദീൻ (പീഡിയാട്രീഷൻ, ലൈഫ് ലൈൻ ആശുപത്രി), അഫ്സൽ നിസാമുദീൻ (മോട്ടോറിങ്സ്, കൊട്ടാരക്കര). മരുമക്കൾ ഡോ. തഹ്സീന അംജദ്, ഷജന അഫ്സൽ.
പാമ്പുറം: പാമ്പുറം എസ്.എൻ നിവാസിൽ എസ്. സുരേന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: എസ്. സുജിത. മരുമകൻ: രാജു. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.