തിരുവല്ല: നെടുമ്പ്രം മംഗലശ്ശേരിൽ പരേതനായ എം.കെ. വാസുദേവൻ പിള്ള (റിട്ട. ഹെഡ്മാസ്റ്റർ) യുടെ ഭാര്യ കെ. രാധാകുമാരി (റിട്ട. ഹെഡ്മിസ്ട്രസ് -96) നിര്യാതയായി. ഇലന്തൂർ കടുവിനാൽ കുടുംബാംഗമാണ്. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഇളയസഹോദരനാണ്. മക്കൾ: വി. വിജയകുമാർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, വ്യവസായ വകുപ്പ്), വി. വിമൽകുമാർ (ബിസിനസ്), വി. വിപിൻകുമാർ (മുംബൈ), വി. വിനയകുമാർ (റിട്ട. റവന്യൂ ഇൻസ്പെക്ടർ, തിരുവല്ല മുനിസിപ്പാലിറ്റി), വി. വിനോദിനി കുമാരി (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), വി. വിനോദ്കുമാർ (റിട്ട. ഓവർസിയർ, ജലസേചന വകുപ്പ്). മരുമക്കൾ: പ്രഫ. സി.ജി. സുധ (റിട്ട. എൻ.എസ്.എസ് കോളജ്), വിജയകുമാരി, വി.ജി. സതികുമാരി (മുംബൈ), പി.ആർ. വിജയകുമാർ (റിട്ട. സീനിയർ ഓഡിറ്റ് ഓഫിസർ, ഏജീസ് ഓഫിസ്), സിന്ധു കെ.സി (അധ്യാപിക, ഐശ്വര്യപ്രദായിനി യു.പി.എസ്, രാമപുരം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.