രാമപുരം: തിരുഹൃദയ സന്യാസിനീ സമൂഹം പാലാ പ്രൊവിന്‍സിലെ രാമപുരം മഠാംഗം സിസ്റ്റര്‍ മേരി ഗ്രാസിയ തയ്യേങ്കരി (87) നിര്യാതയായി. എറണാകുളം കുമ്പളം തയ്യേങ്കരി പരേതരായ ലോനപ്പന്_-മറിയാമ്മ ദമ്പതികളുടെ മകളാണ്. നരിയങ്ങാനം, കുടക്കച്ചിറ, വെള്ളിലാപ്പിള്ളി, മേലുകാവുമറ്റം, കാഞ്ഞാര്‍, വെള്ളിയാമറ്റം, പൂവത്തോട്, പറത്താനം എന്നിവിടങ്ങളിലെ സ്കൂളുകളില്‍ അധ്യാപികയായും അറക്കുളം, വെള്ളിയാമറ്റം, പൂവത്തോട്, അടിവാരം, അരുണാപുരം, ഏഴാച്ചേരി, മൂലമറ്റം എന്നീ മഠങ്ങളില്‍ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരന്: ടി.എല്‍. വര്‍ക്കി (കളമശ്ശേരി).