ചങ്ങനാശ്ശേരി: പെരുന്ന പടിഞ്ഞാറ് മണപ്പാട്ട് മന്ദിരത്തിൽ പരേതനായ ആർ. നാരായണ പണിക്കരുടെ (റിട്ട. ഹെഡ്മാസ്റ്റർ മുഹമ്മദൻസ്, ചങ്ങനാശ്ശേരി) ഭാര്യ കെ.ജി. കമലാക്ഷി അമ്മ (റിട്ട. അധ്യാപിക, പെരുന്ന വെസ്റ്റ് യു.പി.എസ് -96) നിര്യാതയായി. മക്കൾ: കെ. രാജലക്ഷ്മി (റിട്ട. ഡി.ഐ.ജി രജിസ്ട്രേഷൻ, തിരുവനന്തപുരം), ഡോ. രാജൻ പെരുന്ന (ചീഫ് എഡിറ്റർ, മൈൻഡ് കെയർ ബുക്സ്, തിരുവനന്തപുരം), ക്യാപ്റ്റൻ വി.ആർ. പണിക്കർ (സി.ഒ.ഒ, ടി.ടി.പി.എൽ), കെ. വിജയലക്ഷ്മി, പരേതനായ രാജ്മോഹൻ. മരുമക്കൾ: കെ. സുകുമാരപ്പണിക്കർ (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി), കെ.ജി. ശ്യാമളകുമാരി (അധ്യാപിക, ജവഹർ പബ്ലിക് സ്കൂൾ, തിരുവനന്തപുരം), ഷീല ഗോപിനാഥ് (ചങ്ങനാശ്ശേരി), കെ. ഉണ്ണി (റിട്ട. വോൾട്ടാസ്, ചങ്ങനാശ്ശേരി), ശാലിനി ദേവൻ (റിട്ട. സീനിയർ മാനേജർ, ഐ.ഡി.ബി.ഐ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.