Obituary
ചാഴൂർ: മഠത്തിക്കാട്ടിൽ കുട്ടൻ (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ശോഭന, ഷീബ. മരുമക്കൾ: രവി, കുട്ടൻ.
പുന്നയൂർക്കുളം: ആൽത്തറ കല്ലൂർ വീട്ടിൽ പരേതനായ ചിന്നെൻറ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: സോമൻ, ലീല, വസുന്ധര, പ്രകാശൻ, ആശ, സുരേഷ്. മരുമക്കൾ: ഉഷ, ഷൺമുഖൻ, ബിന്ദു, ശശി, നിഷ, പരേതനായ രാഘവൻ.
ചിയ്യാരം: വലിയവീട്ടില്‍ സൂര്യെൻറ മകന് സനോജ് (17) നിര്യാതനായി. മാതാവ്: ശോഭ. സഹോദരങ്ങള്‍: സായൂജ്, സഹിഷ്ണ.
വടക്കേക്കാട്: തൃപ്പറ്റ് വലിയ തറയിൽ പരേതനായ അപ്പുവിെൻറ മകൻ സിദ്ധാർത്ഥൻ(38) നിര്യാതനായി. അബൂദബിയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്നു. ഭാര്യ: സിനി. മകൻ: ശ്രേയസ്.
ചാലക്കുടി: പോട്ട അലവി സെൻറര്‍ മേനാച്ചേരി ജോസിെൻറ ഭാര്യ ലൂസി(62) നിര്യാതയായി. മക്കള്‍: സെസ്സി, സീമ, സിജോ, ലിജോ. മരുമക്കള്‍: ജോയ്, പോള്‍, ബിനു, സ്മന്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചൗക്ക സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.
എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലംപടി കിഴക്കേപുരയ്ക്കൽ വീട്ടിൽ പരേതനായ വേലു വൈദ്യരുടെ മകൻ ത്യാഗരാജൻ (62) നിര്യാതനായി. മാതാവ്: പരേതയായ പാറുക്കുട്ടി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വാസു.
എരുമപ്പെട്ടി: കാഞ്ഞിരക്കോട് ചന്ദനകാട് പാറക്കൽ വീട്ടിൽ ആലി (87) നിര്യാതനായി. ഭാര്യ: പാത്തുകുട്ടി. മക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുല്ല. മരുമക്കൾ: ജമീല, റുഖിയ.
അണ്ടത്തോട്: പുന്നയൂര്‍ക്കുളം കിഴക്കേചെറായി തെക്കയില്‍ യൂസുഫ് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: റഷീദ്, നാസര്‍, ഹസീന. മരുമക്കള്‍: ആബിദ, ഷംല.
പുതൂര്‍ക്കര: പരേതനായ കൊടിക്കുന്നില്‍ സുബ്രഹ്മണ്യ സ്വാമിയുടെയും സരസ്വതിയുടെയും മകന് കെ.എസ്. രാംകുമാര്‍ (രാമു- 40) നിര്യാതനായി. അയ്യന്തോളില്‍ ടാക്സി ഡ്രൈവറായിരുന്നു. എറണാകുളത്ത് ജോലിക്കിടെ താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദ്രോഗം മൂലമാണ് മരിച്ചത്. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകനും കലാകാരനുമായിരുന്നു. ഭാര്യ: സിന്ധു. മകള്‍: ശ്വേദിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശൂര്‍ എം.ജി റോഡിലെ ബ്രാഹ്മണ സമൂഹശ്മശാനത്തില്.
കോടാലി: അമ്പനോളി നെടുമ്പിള്ളി സുബ്രന് (73) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കള്‍: അനിത, വിപിനചന്ദ്രന്‍. മരുമക്കള്‍: പരേതനായ ചന്ദ്രന്, സജിത.
കണ്ടശ്ശാംകടവ്: തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ പരേതനായ ജോർജിെൻറ ഭാര്യ സെലിൻ (64) നിര്യാതയായി. മക്കൾ: ജിേൻറാ, നീനു. മരുമകൻ: അബി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കണ്ടശ്ശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഗുരുവായൂർ: വില്ലേജ് ഓഫിസില്‍ നികുതി അടക്കാനെത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കോട്ടപ്പടി ചക്കപ്പന്തറയില് പവിത്രം നിവാസില്‍ ദാമോദരെൻറ ഭാര്യ ഭാര്‍ഗവിയാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ന് മുതുവട്ടൂരിലെ ഗുരുവായൂര്‍-ഇരിങ്ങപ്പുറം ഗ്രൂപ് വില്ലേജ് ഓഫിസിലാണ് സംഭവം. ഭാർഗവി ഓഫിസിലെത്തുമ്പോൾ ലൈഫ് മിഷന് പദ്ധതിയുടെ രേഖകൾ വാങ്ങാനുള്ളവരുടെ തിരക്കായിരുന്നു. വില്ലേജ് ഓഫിസിെൻറ നിർമാണം നടക്കുന്നതിനാൽ ചാവക്കാട് നഗരസഭ വായനശാലയുടെ കെട്ടിടത്തിെൻറ ഒന്നാം നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. മുകള്‍ നിലയിലേക്ക് കയറി വന്നയുടനെ കസേരയില്‍ ഇരുന്ന അവർ കുഴഞ്ഞു വീഴുകയായിരുന്നു. മുതുവട്ടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് പരിശോധന ഫലം ലഭിച്ച ശേഷം സംസ്കാരം നടത്തും. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആരോഗ്യ പ്രവർത്തകർ നിർദേശിച്ചതനുസരിച്ച് വില്ലേജ് ഓഫിസ് താൽക്കാലികമായി അടച്ചു. അണുനശീകരണത്തിന് ശേഷം പ്രവർത്തനം പുനരാരംഭിക്കും. തലശ്ശേരി സ്വദേശിനിയായ ഭാര്‍ഗവി 20 വര്‍ഷത്തോളമായി തനിച്ചാണ് താമസം. മക്കള്‍: പ്രസന്ന, ഉണ്ണികൃഷ്ണന്, സന്തോഷ്, രാജേഷ്.