Obituary
മാള: പൊയ്യ പറമാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുത്തൻവേലിക്കര ഇളന്തിക്കര ചാലക്കുടികാരൻ വീട്ടിൽ വിജയന്റെ മകൻ സംജിത്താണ് (31) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വൈകി പറമാട് ജങ്ഷനിലായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സംജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാള പൊലീസ് മേൽ നടപടി സ്വീകരിച്ചു.
ഇരിങ്ങാലക്കുട: ഠാണാ മസ്ജിദിന് സമീപം താമസിക്കുന്ന കല്ലൂപ്പറമ്പിൽ യൂസഫിന്റെ മകൻ ഷാജി (72- ബാദുഷ ടെയ്ലേഴ്സ്) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നസ്സറത്ത്, ഷിബി, നിഷ. മരുമക്കൾ: ഗഫൂർ, റഫീഖ്, സാജിത്ത് (എല്ലാവരും ഗൾഫ്). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാട്ടുങ്ങച്ചിറ ഖബർസ്ഥാനിൽ.
ചാലക്കുടി: ഭാര്യ മരിച്ച് നാലാം ദിനത്തിൽ ഭർത്താവും മരിച്ചു. കൂടപ്പുഴ കാളിവീട്ടില് അപ്പുക്കുട്ടന് നായരാണ് (92) ഭാര്യ സതീദേവിക്ക് പിന്നാലെ മരിച്ചത്. മക്കള്‍: ശ്രീദേവി, ശ്രീകുമാര്‍ (നോര്‍ത്ത് സോണല്‍ മാനേജര്‍, ഏഷ്യാനെറ്റ്), ശ്രീകല (അധ്യാപിക, വിദ്യാധിരാജ സ്കൂള്‍, ആലുവ). മരുമക്കള്‍: ശശികുമാര്‍, തേജ, രതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍.
ഇരിങ്ങാലക്കുട: മുരിയാട് വില്ലേരിക്കര പ്രശസ്ത ഉടുക്കുവാദ്യ കലാകാരൻ കൈപ്പഞ്ചേരി ശ്രീധരൻ നായർ (75) നിര്യാതനായി. ഭാര്യ: ദ്രൗപതി. മക്കൾ: സുധീർ, സജിത (അധ്യാപിക, എ.യു.പി.എസ്, മുരിയാട്). മരുമകൻ: കൃഷ്ണകുമാർ.
തൃപ്രയാർ: ബ്ലാഹയിൽ റോഡിനടുത്ത് താമസിക്കുന്ന തൃപ്രയാറ്റ് പരേതനായ വേലായുധന്റെ മകൻ സുരേന്ദ്രൻ (57) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: സുവർണ, സനിത. മരുമക്കൾ: അഭിലാഷ്, ബിപിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വലപ്പാട് പൊതുശ്മശാനത്തിൽ.
എരുമപ്പെട്ടി: നെല്ലുവായ് പൂക്കയിൽ വീട്ടിൽ ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: രതി. മക്കൾ: ശ്രീജിത്ത്, സിജി, സിമി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
എരുമപ്പെട്ടി: പഴവൂർ ആനകാക്കിൽ വീട്ടിൽ ശങ്കുവിന്റെ മകൻ മണികണ്ഠൻ (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മഹേഷ്, മനീഷ. മരുമക്കൾ: രതീഷ്, സരിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പീച്ചി: പട്ടിലുംകുഴി കിഴക്കേവിളയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രുഗ്മിണി (90) നിര്യാതയായി. മക്കൾ: സരള, നിർമല, പരേതരായ വിലാസിനി, നളൻ. മരുമക്കൾ: കുഞ്ഞ്, മോഹനൻ, രുഗ്മിണി, ശശി.
പടിയൂര്‍: കിടങ്ങത്ത് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കള്‍: മോഹനന്, പ്രകാശന്, ശോഭന, ലത, ലാല്‍. മരുമക്കള്‍: ഓമന, അജിത, ദാസന്, ബാബു, ബിന്ദു.
ചേർപ്പ്: പള്ളിപ്പുറം പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വല്ലച്ചിറ പ്ലാക്കൽ വീട്ടിൽ വിജയകുമാർ (45) ആണ് മരിച്ചത്. ഭാര്യ വിജിത, മക്കളായ വിദ്യ, ബദ്രിനാഥ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. കുടുംബസമേതം സ്വന്തം ഓട്ടോറിക്ഷയിൽ പുള്ള് ഭാഗത്തുനിന്ന് വരവേ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ വിജയകുമാറിനെ നാട്ടുകാർ ചേർപ്പിലെ ഗവ. ആശുപത്രിയിലും തുടർന്ന് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പെരുവല്ലൂർ: പെരുവല്ലൂർ തിണ്ടിയത്ത് കൃഷ്ണന്റെ ഭാര്യ ദേവകി (73) നിര്യാതയായി. മക്കൾ: രമേഷ്, സുധീർ, ദീപ. മരുമക്കൾ: സുധിനൻ, പ്രസീത.
എരുമപ്പെട്ടി: വെള്ളറക്കാട് നെല്ലിക്കുന്ന് വാസു (72) നിര്യാതനായി. ഭാര്യ: കുറുമ്പ. മകൻ: പരേതനായ രാജൻ. മരുമകൾ: പ്രേമ.