Obituary
പാലക്കാട്: ചടനാംകുറുശ്ശി സൗഗന്ദ് നഗറിൽ തമീമിെൻറ ഭാര്യ സ്വാലിഹ (55) നിര്യാതയായി. മകൾ: സറീന. മരുമകൻ: ഷഫീക്.
വണ്ടാഴി: കിഴക്കേത്തറയിൽ പരേതനായ ആറുമുഖെൻറ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മകൾ: ലീലാമണി. മരുമകൻ: മണി.
എലപ്പുള്ളി: കല്ലംകാട്ടിൽ അപ്പുക്കുട്ടെൻറ ഭാര്യ പാപ്പാത്തി (70) നിര്യാതയായി. മക്കൾ: ജോതിഷ്, സതീഷ്, ഗിരീഷ്, രമേഷ്, സന്തോഷ്. മരുമക്കൾ: രേണുക, വിദ്യ, ധന്യ, ജിജി, ശിൽപ.
കൊല്ലങ്കോട്: ആനമാറി പരേതനായ എ.പി. കൃഷ്ണെൻറ മകൻ ശശികുമാർ (54) നിര്യാതനായി. മാതാവ്: രേണുക. ഭാര്യ: സരസ്വതി. മക്കൾ: ശ്രുതി, സുജിത്. മരുമകൻ: പ്രജിത്. സഹോദരങ്ങൾ: കലാവതി, കെ. ജയപ്രകാശ്, ഹരിദാസ്, പ്രദീപ്, സുഭാഷ്, ജഗദീഷ്.
ആനക്കര: എഴുമങ്ങാട്-പൊട്ടിക്കത്തോട് കഴുങ്കോടത്ത് വീട്ടില്‍ ഭാര്‍ഗവി അമ്മ (82) നിര്യാതയായി. മക്കള്‍: ഭവാനി, ഷൈലജ. മരുമക്കള്‍: നാരായണന്‍കുട്ടി, മുരളീധരന്.
കല്ലടിക്കോട്: ശിരുവാണി ശിങ്കൻപാറ കോളനിയിൽ തോട്ടിൽ വീണ് കുഞ്ഞ് മരിച്ചു. കോളനിയിലെ അഭിലാഷിെൻറയും അനിതയുടെയും മകൻ അമലാണ് (രണ്ട്) മരിച്ചത്. തോട്ടിന് സമീപത്ത് കളിക്കുന്നതിനിടെ വെള്ളത്തിൽ വീണതാണെന്ന് കരുതുന്നു.
പട്ടാമ്പി: ജില്ല ആശുപത്രി ഐസൊലേഷൻ വാർഡിൽ കോവിഡ് ചികിത്സയിലിരുന്ന ആമയൂർ ശ്രീവിഹാറിൽ ഗോപാലകൃഷ്ണ ആചാര്യ (80) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസംമുട്ടലിനെത്തുടർന്ന് ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ച് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: പുഷ്പ ലീല (റിട്ട. സെക്ര. കടന്നമണ്ണ സഹകരണ ബാങ്ക്). മക്കൾ: കാവേരി (അധ്യാപിക, വിളയൂർ യൂനിയൻ എ.എൽ.പി സ്കൂൾ, ജോ. സെക്രട്ടറി കെ.എസ്.ടി.എ പട്ടാമ്പി സബ് ജില്ല), അനന്തരാമൻ (മേൽശാന്തി ആറ്റാശ്ശേരി അന്നപൂർണേശ്വരി ക്ഷേത്രം) മരുമക്കൾ: സുബ്രഹ്മണ്യൻ (കേരള ഗ്രാമീണ ബാങ്ക്, കൊളത്തൂർ), സുധ.
കടമ്പഴിപ്പുറം: കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. കടമ്പഴിപ്പുറം സലഫി കോളനിയിൽ താമസിക്കുന്ന പട്ടത്ത്പാറ റഫീഖ് (34) ആണ് മരിച്ചത്. പിതാവ്: അബ്ദുല്ല. മാതാവ്: ആയിഷ. സഹോദരങ്ങൾ: ഹംസ, മുഹമ്മദ് ബാവ, സുലൈഖ, ഷെരീഫ, ഫാത്തിമ.
പട്ടാമ്പി: അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന് ജന്മനാട് വിട നൽകി. കൊപ്പം പുലാശ്ശേരി പറമ്പിയത്ത് ശങ്കരനുണ്ണി-പ്രേമലീല ദമ്പതികളുടെ മകൻ പ്രവീൺ (27) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച് ചൊവ്വാഴ്ച വൈകീട്ട് ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു. കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിൽ ഡിസൈനറായിരുന്ന യുവാവ് രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പ്രവീൺ സഞ്ചരിച്ച ബൈക്ക് അങ്കമാലിയിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. ഈ മാസം അഞ്ചിനാണ് പ്രവീൺ വിവാഹിതനായത്. ഭാര്യ: ഹരീഷ്മ. സഹോദരി: രശ്മി.
സുൽത്താൻപേട്ട: വെള്ളാൻ തെരുവ് സ്വദേശി ഷൺമുഖം പിള്ള (82) നിര്യാതനായി. ഭാര്യ: മനോരഞ്ജിതം. മക്കൾ: ഉമാമഹേശ്വരി, വിഷ്ണു മോഹൻ, കവിത.
ആനക്കര: കൂറ്റനാട് പാതിരിക്കാട്ടില് പരേതനായ ചക്കുവിെൻറ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കള്‍: രാജന്, വിനോദ്, ശുഭ, ദീപ. മരുമക്കള്‍: ഷീജ, പ്രേമന്, രവി.
ആനക്കര: ചാലിശ്ശേരി കുന്നത്തുപറമ്പ് വലിയറ കേശവന് (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സുരേഷ്, പരേതയായ ലീല, ശോഭ, മല്ലിക, സുനിത. മരുമക്കള്‍: രാധിക, ചന്ദ്രന്, പരേതനായ ബാലകൃഷ്ണന്, ഹരിദാസ്.