Obituary
കടമ്പഴിപ്പുറം: വേട്ടേക്കര ആലുംകൂട്ടത്തിൽ മുഹമ്മദ് മുസ്തഫ (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, അബ്ദുറഹ്മാൻ. മരുമക്കൾ: ഷൈറാബി, സാബിറ, ഫസീല.
വടക്കഞ്ചേരി: പുഴക്കലിടം പരേതനായ പി.കെ. ചാത്തുക്കുട്ടി അച്ഛെൻറ മകൻ കുരുക്കൾത്തറ മീനാക്ഷി നിവാസിൽ കെ.പി. കുഞ്ചപ്പൻ (66) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സിമി, ശോഭ. മരുമക്കൾ: തുളസീദാസ്, മനീഷ്.
വടക്കഞ്ചേരി: ആയക്കാട് ചെറു കണ്ണമ്പ്ര വീട്ടിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: മോഹിനി. മക്കൾ: പ്രജിത, സജിത, സന്ദീപ്, സജീവ്. മരുമക്കൾ: സുനിൽ, വിനിത.
എരിമയൂർ: പടിഞ്ഞാറെ തറ പുത്തൻവീട്ടിൽ പി.സി. മാണിക്കൻ (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മനോജ്, മഞ്ജുഷ. മരുമകൻ: സതീഷ് കുമാർ.
ആലത്തൂർ: തരൂർ കിഴക്കേ പൊറ്റേ വീട്ടിൽ പരേതനായ ഗംഗാധരെൻറ ഭാര്യ ലക്ഷ്മി നേത്യാർ (88) തമിഴ്നാട്ടിലെ ഭവാനിയിൽ നിര്യാതയായി. മക്കൾ: മുരുകൻ, ഗണേശൻ, സത്യം, അംബുജം.
വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കരുവപ്പാടം അറൂപാല വീട്ടില് എ.പി. കുര്യച്ചെൻറ ഭാര്യ കുഞ്ഞമ്മ (62) നിര്യാതയായി. മംഗലം ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കള്: സ്നേഹ (യു.കെ), ക്ഷേമ, സോബിൻ. മരുമക്കൾ: ബിബിൻ, റിയോ. സംസ്കാരം ഞായറാഴ്ച ഗലീലാകുന്ന് സെൻറ് മേരീസ് ഓര്ത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പല്ലശ്ശന: ചികിത്സക്കിടെ മരിച്ച ശ്യാമിലിക്ക് നാടിെൻറ കണ്ണീർ വിട. പറക്കളം പുത്തോട് തറയിൽ സുനിലിെൻറ ഭാര്യ ശ്യാമിലിയാണ് (26) അർബുദ ബാധ മൂലം ചികിത്സക്കിടെ മരിച്ചത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം തീവ്ര ചികിത്സയിലായിരുന്നു ശ്യാമിലി. സ്വകാര്യ മില്ലിലെ ജീവനക്കാരനായ ഭർത്താവ് സുനിൽ ഉൾപ്പെടുന്ന കുടുംബം ചികിത്സക്കായി പ്രയാസപ്പെട്ടപ്പോൾ ശ്യാമിലിയെ രക്ഷിക്കാൻ നാടാകെ ഒന്നിച്ച് ധനസമാഹരണം നടത്തി. ചികിത്സ മുന്നോട്ടു പോകുന്നതിനിടെയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എലവഞ്ചേരി തൂറ്റിപ്പാടം ശ്മശാനത്തിൽ സംസ്കരിച്ചു. മൂത്ത മകൾ സിത്താര. രണ്ടാമത്തെ മകൾക്ക് എട്ട് മാസം പ്രായമായി.
പത്തിരിപ്പാല: വീട്ടുകാവൽക്കാരനെ നെൽപാട വരമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ തീപാറ്റ് കുഴിയിൽ വേലായുധനെയാണ് (60) ചിരക്കാട്ട്കുന്ന് പാടവയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ അയൽവാസിയായ യുവാവാണ് കമിഴ്ന്നുകിടന്ന നിലയിൽ മൃതദേഹം കണ്ടത്. ബുധനാഴ്ച രാത്രി 9.30ഒാടെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചശേഷം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ കാവലിന് പോയിരുന്നു. എന്നാൽ, ഇയാൾ അവിടെ എത്തിയിരുന്നില്ല. വീട്ടിൽനിന്ന് അര കിലോമീറ്റർ ദൂരത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റിയിലും രണ്ടുകാലിലും തുടയിലും മുറിവുകളുണ്ട്. വ്യാഴാഴ്ച രാവിലെ മങ്കര എസ്.ഐ അബ്ദുറഷീദും സംഘവും സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലെത്തിച്ചു. ഭാര്യ: കല്യാണി. മക്കൾ: സന്ദീപ്, സംഗീത. മരുമക്കൾ: ആതിര, രമേശ്.
തോണിപ്പാടം: അമ്പലക്കാട് മൂച്ചിതറയിൽ പരേതനായ കോച്ചെൻറ മകൻ ഗോകുൽദാസ് (37) നിര്യാതനായി. മാതാവ്: മാത്യു. സഹോദരങ്ങൾ: ചെന്താമര, ലക്ഷ്മണൻ, രുഗ്മണി, ലത.
പട്ടാമ്പി: പെരുമുടിയൂർ പുത്തൻവളപ്പിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, സൈനുൽ ആബിദ്. മരുമക്കൾ: ഫാത്തിമ സുഹറ, റജ്ന.
പട്ടാമ്പി: തിരുവേഗപ്പുറ പുവ്വന്തല ചോഴി (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശശി, അശോകൻ, ഷൈലജ. മരുമക്കൾ: സീമ, ജിജി, പരേതനായ രാജൻ.
ആലത്തൂർ: പെരുങ്കുളം പാലശ്ശേരി വീട്ടിൽ ഭാർഗവി അമ്മ (87) നിര്യാതയായി. മക്കൾ: രുഗ്മണി, ദാക്ഷായണിക്കുട്ടി, ഷൺമുഖൻ കുട്ടി, രാധാമണി.