Obituary
വടക്കഞ്ചേരി: കണ്ണമ്പ്ര ഋഷിനാരദമംഗലം അന്നപൂർണ്ണേശ്വരി ഭവനിൽ അഭിഷേക് (24) നിര്യാതനായി. പിതാവ്: എം.സി. രാജു. മാതാവ്: സാവിത്രി. സഹോദരി: അശ്വതി.
വടക്കഞ്ചേരി: ആയക്കാട് അടിയത്തുപാടം മണി (80) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. സഹോദരങ്ങൾ: പാറു, പൊന്നു, ലക്ഷ്മി, തത്ത, ബാലൻ, പരേതയായ മീനാക്ഷി.
ചെർപ്പുളശ്ശേരി: തൃക്കടീരി അരൂക്കിൽ മൊയ്തു (75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സുഹറ, സുനീറ, സെമീറ, ഫെമീന, റസീന, സുൽത്താന. മരുമക്കൾ: അബ്ദുൽ മുത്തലീബ്, സാഹിർ, ഷെബീർ, അൻഷാദ്, പരേതനായ മജീദ്.
ചെർപ്പുളശ്ശേരി: കാറൽമണ്ണ 29ലെ കൊല്ലത്ത് മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: ബീവിക്കുട്ടി. മക്കൾ: നൗഷാദ്, മുജീബ് റഹ്മാൻ, ഷാജിറ, പരേതയായ ദിൽഷ. മരുമക്കൾ: ഷഫീന (നെല്ലായ), ശരീഫ (ആലിപ്പറമ്പ്), ഇഖ്ബാൽ.
ആലത്തൂർ: പാലക്കാട് -തൃശൂർ ദേശീയ പാതയിലെ എരിമയൂർ മേൽപാലത്തിൽ പിക്അപ് വാനിന് പിറകിൽ ബൈക്കിടിച്ച് മധ്യവയസ്കൻ മരിച്ചു. കിഴക്കഞ്ചേരി ഇളവംപാടം ചിലമ്പിക്കുന്നേൽ വീട്ടിൽ ജോസഫിന്റെ മകൻ സി.ജെ. ജോൺസൺ (51) ആണ് മരിച്ചത്. കഞ്ചിക്കോട് സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് പിക്അപ് വാൻ റോഡരികിൽ നിർത്തി ചക്രം മാറ്റുന്നതിനിടെയാണ് ബൈക്ക് പിന്നിൽ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. വാനിലെ ആർക്കും പരിക്കില്ല. മാതാവ്: കൊച്ചന്നം. ഭാര്യ: വിജി. മകൻ: ജിജോ (ബിരുദ വിദ്യാർഥി). സഹോദരങ്ങൾ: ചെറിയാൻ, മാത്യു, ആന്റോ, ലാലി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് ഇളവമ്പാടം സെന്റ് തോമാസ് പള്ളി സെമിത്തേരിയിൽ.
തൃത്താല: അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ കക്കാട്ടിരി സ്വദേശി മരിച്ചു. കക്കാട്ടിരി കാശാമുക്ക് റോഡിൽ താമസിക്കുന്ന തടത്തി പറമ്പിൽ മാനുവിന്റെയും ഫാത്തിമ്മ ബീവിയുടെയും മകൻ റമീസ് (30) ആണ് മരിച്ചത്. അജ്മാനിൽ ജോലി ചെയ്യുകയായിരുന്ന റമീസ് സുഹൃത്തുക്കളോടൊപ്പം അബൂദബിയിലേക്ക് പോയതായിരുന്നു. രാത്രി ഭക്ഷണത്തിന് ശേഷം അബൂദബി ഗ്രാൻഡ് മോസ്ക് കാണാൻ കാറിൽ പോകവേ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റമീസിനൊപ്പം മൂന്ന് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റമീസിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഷെഹന ഷെറിൻ. സഹോദരങ്ങൾ: റംല, റംസിയ, നാസിം.
തൃത്താല: പട്ടിത്തറ ചിറ്റപ്പുറത്ത് കുഞ്ഞാത്തു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ആലു. മക്കൾ: അബ്ദുൽ ഗഫൂർ (ബിസിനസ്), ഫാത്തിമ. മരുമക്കൾ: സുബൈദ, പരേതനായ ആദൻ കുട്ടി. സഹോദരങ്ങൾ: മുഹമ്മദാലി, മൊയ്തീൻ കുട്ടി, കുഞ്ഞിപ്പ, പാത്ത, അയിഷ, പരേതരായവാവു, അബൂബക്കർ.
ആനക്കര: പടിഞ്ഞാറങ്ങാടി ടൗണ്‍ പള്ളിക്ക് സമീപം മണ്ണേങ്കാട് കൂനംപറമ്പില്‍ നഫീസ ഹജ്ജുമ്മ (78) നിര്യാതനായി. ഭര്‍ത്താവ്: കൂനം പറമ്പില്‍ പരേതനായ സെയ്ത് മുഹമ്മദ്. മകന്: അലവി. മരുമകള്‍: ആയിശ.
കോട്ടായി: വറോഡ് കൊളങ്ങര-വെള്ളാട്ടുകളം വേലായുധന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: ലക്ഷ്മി, സരസു, ഉണ്ണികൃഷ്ണൻ, ഓമന. മരുമക്കൾ: തങ്കപ്പൻ, രുഗ്മിണി, മുരളി.
കൂറ്റനാട്: ചാലിശ്ശേരി കിഴക്കെ പട്ടിശ്ശേരിയിൽ റേഷൻ കട നടത്തിവരുന്ന ഐനിക്കൽ ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സരിത, സബിത, സനൂപ്.
പട്ടാമ്പി: തിരുവേഗപ്പുറ മുറ്റക്കാട്ടിൽ പരേതനായ ചെറിയ ഹംസഹാജിയുടെ മകൻ കമ്മുഹാജി (72) നിര്യാതനായി. ഭാര്യ: ഹവ്വാ ഉമ്മ. മക്കൾ: ഹംസ, ഖൈറുന്നിസ, അസ്കർ, നൗഷാദ്, ഖാലിദ്. മരുമക്കൾ: അയ്യൂബ്, നസീമ, ഹിസാന, ജാസ്മിൻ, ഹഫ്സത്ത്.
കല്ലടിക്കോട്: കരിമ്പ കൈകൊട്ടിൽ വീട്ടിൽ കുമാരൻ (69) നിര്യാതനായി. ഭാര്യ: ദാക്ഷായിനി. മക്കൾ: മണികണ്ഠൻ, മഹേഷ്.