കോങ്ങാട്: പ്രഫ. ആർ.ഡി.എ. നായർ (90) നിര്യാതനായി. പാറശ്ശേരിയിൽ മകൾ ഉഷയുടെ വീട്ടിലായിരുന്നു അന്ത്യം. ഒറ്റപ്പാലം എൻ.എസ്.എസ് കോളജ് ഫിസിക്സ് അധ്യാപകൻ, നെന്മാറ എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ, ഒറ്റപ്പാലം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, താലൂക്ക് യൂനിയൻ അംഗം, സിറ്റിസൺ ഫോറം സ്ഥാപക വൈസ് പ്രസിഡൻറ്, ഗ്രാമോദയ കേന്ദ്രം രക്ഷാധികാരി, ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിപുലമായ ശിഷ്യസമ്പത്തിനുടമയാണ്. ഭാര്യ: സരോജിനിയമ്മ. മക്കൾ: ഉമ, ഉഷ, ഹരിനാരായണൻ. മരുമക്കൾ: രവീന്ദ്രൻ വെള്ളായിക്കൽ, സുരേഷ് ബാബു, രേഖ.