ചെർപ്പുളശ്ശേരി: തൃക്കടീരി ആറ്റാശ്ശേരി കോട്ടപ്പുറം ആലി മരക്കംതൊടി (67) നിര്യാതനായി. തൃക്കടീരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്. സ്വതന്ത്ര കർഷക സംഘം സംസ്ഥാന സമിതി അംഗവും തൃക്കടീരി മൾട്ടി പർപ്പസ് സൊസൈറ്റി പ്രസിഡന്റുമാണ്. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷഫീർ അലി, ഷാനവാസ് അലി, ഷഫീഖ് അലി, ജംഷാദ് അലി, തഫ്സി ലൈല, മുംതാസ് ലൈല. മരുമക്കൾ: ഷമീറ, ഹസീമ, ഷഹന, നുസ്രത്ത്, മുഹമ്മദ് കുഞ്ഞി, ഹൈദർ മുഫ്താർ.