Obituary
അഞ്ചുകുന്ന്: ഉള്ളിശ്ശേരി കുത്ത്കല്ലിങ്ങൽ ഉസ്മാൻ (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സിദ്ദിഖ്, നിസാം, ജലീൽ, റഹിയാനത്ത്, ഫൗസിയ, ജുബൈരിയ. മരുമക്കൾ: ഷബിന, ജാസ്മിൻ, കരിം തെറ്റമല, അബ്ദുൽ നസിർ കൈതക്കൽ, മുഹമ്മദ് തരുവണ.
അഞ്ചുകുന്ന്: അഞ്ചുകുന്ന് മുസ്ലിം ലീഗ് ശാഖ പ്രസിഡന്റും അഞ്ചുകുന്ന് മഹല്ല് വൈസ് പ്രസിഡന്റുമായ എൻ. ഹംസ സാഹിബ് (72) നിര്യാതനായി. ദീർഘകാലം ജില്ല മുസ്ലിം ലീഗ് കൗൺസിലറായി പ്രവർത്തിച്ചു. മുൻ പഞ്ചായത്ത് അംഗവുമാണ്. ഭാര്യ: സക്കീന. മക്കൾ: അബ്ദുൽ നാസർ, റസീയ, റഹിയാനത്ത്, റജുല. മരുമക്കൾ: സലീം മുണ്ടേരി, അബ്ദുറഹ്മാൻ പനമരം, ബഷീർ വെള്ളിയോട്, റജീന
മാനന്തവാടി: കൊയിലേരി പരേതനായ ചാലുങ്കൽ കൃഷ്ണൻ നായരുടെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: രാധാമണി, ഉണ്ണികൃഷ്ണൻ, പരേതനായ തുളസി. മരുമക്കൾ: പി.ആർ. ഉണ്ണികൃഷ്ണൻ, വിജയകുമാരി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
പുൽപള്ളി: കല്ലുവയൽ കള്ളിക്കൽ കുഞ്ഞൻ (76) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സിജി, സജി, സന്തോഷ്, സനൽ. മരുമക്കൾ: പവിത്രൻ, സിന്ധു, ഷീബ, സന്ധ്യ.
മാനന്തവാടി: വാരാമ്പറ്റ കാവുംകുന്ന് പരേതനായ ഇച്ചൂട്ടിയുടെ ഭാര്യ പെറുന്തമ്മ (110) നിര്യാതയായി. മക്കൾ: കല്യാണി, സുരേഷ്. മരുമക്കൾ: ഫിലോമിന, പരേതനായ ഗോപി (ആലുവ).
അമ്പലവയൽ: അമ്പലവയല്‍ പഞ്ചായത്തിലെ തോമാട്ടുചാൽ നെടുമുള്ളിയില്‍ വീടിന്റെ സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. സുൽത്താൻ ബത്തേരി കോളിയാടി നായ്ക്കമ്പാടി കോളനിയിലെ ബാബുവാണ് (37) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ മണ്ണിലകപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷസേന, അമ്പലവയൽ പൊലീസ്, നാട്ടുകാർ എന്നിവർ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മണ്ണുമാറ്റി ബാബുവിനെ പുറത്തെടുത്ത് സുൽത്താൻ ബത്തേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതികൂല കാലാവസ്ഥക്കിടെയും അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ബാബുവിനെ പുറത്തെടുക്കാനായത്.
യുവാവ് കുളത്തിൽ മുങ്ങിമരിച്ചുയുവാവ് കുളത്തിൽ മുങ്ങിമരിച്ചുനാദാപുരം: എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. മീത്തലെ മാമ്പയിൽ അഭിലാഷ് (43) ആണ് മരിച്ചത്. പൂർണമായും പായലും ചളിയും നിറഞ്ഞ കുളത്തിൽ ശനിയാഴ്ച രാവിലെ 10ഓടുകൂടി കാണാതാവുകയായിരുന്നു. എടച്ചേരി പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർമാരായ സുജേഷ് കുമാർ, ഷമേജ് കുമാർ, ടി. വിനോദൻ, സ്കൂബ ടീമംഗങ്ങളായ കെ.ബി. സുകേഷ്, പി.ആർ. സത്യനാഥ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: കാർത്യായനി. സഹോദരൻ: സുധീഷ് കുമാർ.
മാനന്തവാടി: എടവക പുതിയിടംകുന്ന് അമ്പാട്ട് മത്തച്ചൻ (76) നിര്യാതനായി. ഭാര്യ: മരിയഫ്ലവർ. മക്കൾ: അഡ്വ. എൽബി മാത്യൂ, മിനി, ഫ്രാങ്ക്ളിൻ പ്രസാദ്. മരുമക്കൾ: മത്യാസ്, മേഴ്സി, പരേതനായ ബെന്നി.
മാനന്തവാടി: കണിയാരം കുളവയലിൽ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. മക്കൾ: ഐപ്പ്, ജോൺ, ലൂസി, പ്രകാശ്, ലാലി, പരേതരായ ഷാജി, മോളി. മരുമക്കൾ: ആശ ഐപ്, ഗ്രേസി, ജാൻസി, ജിനി, ജോസ്, ജെയിംസ്, ജോണി.
മാനന്തവാടി: വാരാമ്പറ്റ പരേതനായ പൊന്നാണ്ടി ആലി ഹാജിയുടെ ഭാര്യ മൊട്ടത്ത് ബിയ്യാത്തു ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: മൊയ്തു (എഫ്.എൻ.പി.ഒ ജില്ല പ്രസിഡന്റ്), ആമിന, ഉസ്മാൻ (വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്), അബ്ദുൽ നാസർ (വ്യാപാരി, ബംഗളൂരു), ഹാരിസ്. മരുമക്കൾ: സഫിയ (അക്ഷയ സെന്റർ), കെ.വി. നൂർജഹാൻ, എ. ഫാത്തിമ, പെരിങ്ങളവൻ താജുന്നിസ, പരേതനായ നെല്ല്യാക്കര കുഞ്ഞബ്ദുല്ല.
പിണങ്ങോട്: വെങ്ങപ്പള്ളി കളത്തിൽ പുരയിൽ കുഞ്ഞികോയ തങ്ങൾ (81) നിര്യാതനായി. ദീർഘകാലം വിവിധ മദ്റസകളിൽ അധ്യാപകനായും കൽപറ്റ ഫാത്തിമ ആശുപത്രിക്ക് സമീപത്തെ പള്ളി, തുർക്കി പള്ളി എന്നിവിടങ്ങളിൽ ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ബീകുഞ്ഞി ബീവി.മക്കൾ: അബ്ദുൽ വാഹിദ്, സുലൈഫ ബീവി, അബ്ദുൽ വഹാബ്, ജുബൈരിയ ബീവി. മരുക്കൾ: ഫൗസിയ ബീവി, സൈദലവി മേപ്പാടി, റാഹില ബീവി, അബ്ബാസ് പടിഞ്ഞാറത്തറ.
പിണങ്ങോട്: വെങ്ങപ്പള്ളി കളത്തിൽ പുരയിൽ കുഞ്ഞികോയ തങ്ങൾ (81) നിര്യാതനായി. ദീർഘകാലം വിവിധ മദ്റസകളിൽ അധ്യാപകനായും കൽപറ്റ ഫാത്തിമ ആശുപത്രിക്ക് സമീപത്തെ പള്ളി, തുർക്കി പള്ളി എന്നിവിടങ്ങളിൽ ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ബീകുഞ്ഞി ബീവി.
മക്കൾ: അബ്ദുൽ വാഹിദ്, സുലൈഫ ബീവി, അബ്ദുൽ വഹാബ്, ജുബൈരിയ ബീവി. മരുക്കൾ: ഫൗസിയ ബീവി, സൈദലവി മേപ്പാടി, റാഹില ബീവി, അബ്ബാസ് പടിഞ്ഞാറത്തറ.
പുൽപള്ളി: കബനിഗിരി മഞ്ഞാടിയിൽ മറിയാമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ജോർജ്, ജോസ്, പൊന്നുങ്ക, സണ്ണി, സജി. മരുമക്കൾ: ജോളി ജോർജ്, ജോളി ജോസ്, രാജു, ഷൈനി, സിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കബനിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.