Obituary
കേണിച്ചിറ: കേളമംഗലത്ത് പരേതനായ നങ്ങേലിൽ ഗോപാലന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. പൂതാടി പഞ്ചായത്തിലെ ആദ്യ വനിത മെംബറായിരുന്നു. മക്കൾ: ശിവദാസ്, തങ്കച്ചൻ, ഷാജി, ആശ. മരുമക്കൾ: വൽസ, സുലോചന, ഷൈലജ, പരേതനായ മോഹൻദാസ്.
മുട്ടിൽ: മറ്റപ്പള്ളികുടിയിൽ ഹൗസിൽ എം.എം. ആലി (65) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷാജിത, ഷാഹിന, ഷംല, നുസ്രത്, റഹ്മത്തുല്ല, നൂർജഹാൻ. മരുമക്കൾ: ഹാരിസ്, സുബൈർ, റിയാസ്, ഹാരിസ്, സലീം, ജംഷീന.
മാനന്തവാടി: തോൽപ്പെട്ടി ആത്താറ്റിൽ എ.ഡി. സുബ്രഹ്മണ്യൻ (67) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: എ.എസ്. സൗമ്യ, സനൂപ്. മരുമക്കൾ: മനോജ് വീരാടി, ജയശ്രീ.
മാനന്തവാടി: കുറുക്കൻമൂല പൊൻപാറക്കൽ വീട്ടിൽ മാത്യു പി. മാത്യുവിന്റെ (നേവി കമാൻഡർ ) ഭാര്യ ബീന ജോൺ (53) നിര്യാതയായി. എറണാകുളം ഇടപ്പള്ളി ടി.ടി.ഐ അധ്യാപിക ആയിരുന്നു. മാനന്തവാടി കാട്ടിക്കുളം ഗവ. ഹൈസ്കൂളുകളിലും സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ: ക്രിസ്റ്റോ (സോഫ്റ്റ് വെയർ എൻജിനീയർ, കോയമ്പത്തൂർ), ആൻ റോസ് (വിദ്യാർഥിനി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് പയ്യമ്പള്ളി സെന്റ് കാതറിൻസ് പള്ളി സെമിത്തേരിയിൽ.
മാനന്തവാടി: ഒഴക്കോടി കല്ലുപ്രായിൽ ജോസിന്റെ ഭാര്യ സാലി ജോസ് (52) നിര്യാതയായി. മക്കൾ: ജിൽസ്, ജീന. മരുമകൻ: സാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വിമല നഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മുട്ടിൽ: എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി സി. മുഹമ്മദ് ഇസ്മായിലിന്റെ മാതാവ് പി. മൈമൂന (94) നിര്യാതയായി. ഭർത്താവ്: പരേതനായ സൈദ് മുഹമ്മദ് റാവുത്തർ. മറ്റൊരു മകൻ: യാക്കൂബ് ഹാജി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചെലഞ്ഞിച്ചാൽ പള്ളി ഖബർസ്ഥാനിൽ.
മാനന്തവാടി: വാളേരി ഗവ. ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കല്ലോടി കല്ലുവിളയിൽ കെ.ജി. ജസ്റ്റിൻ (78) നിര്യാതനായി. ഭാര്യ: റീത്താമ്മ (റിട്ട.ഹെഡ്മിസ്ട്രസ് ജി.എൽ.പി.എസ് പള്ളിക്കൽ). മക്കൾ: മേരി സ്വപ്ന (അധ്യാപിക ജി.എൽ.പി.എസ് മാമാങ്കര), ക്രിസ്റ്റി നോബിൾ (ലെക്ച്ചറർ, കിങ് സൗദ് യൂനിവേഴ്സിറ്റി റിയാദ്), ഷിബു ജസ്റ്റിൻ (റീസർവേ വയനാട്). മരുമക്കൾ: പി.പി. കുര്യാക്കോസ് (അധ്യാപകൻ എൽ.എഫ് എ.എൽ.പി.എസ് കരിനെച്ചി, നിലമ്പൂർ), ജൂലി ജോസ് (അധ്യാപിക എസ്.ജെ.എച്ച്.എസ് കല്ലോടി), ജിഷാര ജെയിംസ് (അധ്യാപിക എൻ.എ.എൽ.പി.എസ് എടവക, മൂളിത്തോട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ
പുൽപള്ളി: പാടിച്ചിറ എ.ടി. ജോസഫ് (ജോണി-60) നിര്യാതനായി. സി.പി.എം മുൻ മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വോളിബാൾ കോച്ചുമായിരുന്നു. ഭാര്യ: ആനി കുഴിക്കാട്ടിൽ കുറുമ്പാലകോട്ട. മക്കൾ: ലിഡിയ, ലിറ്റി, ലിബിൻ. മരുമക്കൾ: രഞ്ജിത്ത് പിച്ചാപള്ളിയിൽ (പാടിച്ചിറ), നെജീഷ് അറക്കൽ (പള്ളിക്കുന്ന്), മരിയ ലിബിൻ. സംസ്കാരം വ്യാഴാഴ്ച 12ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
മുട്ടിൽ: ആനപ്പാറവയൽ കുന്നത്തുമ്മൽ ദിവാകരൻ-അജിത ദമ്പതികളുടെ മകൻ ദിപീഷ് (35) നിര്യാതനായി. ഭാര്യ: സംഗീത. മക്കൾ: ശ്രീക്കുട്ടൻ, അലംകൃത.
കേണിച്ചിറ: ഇരുകണ്ണി പുതുക്കുളത്തിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ജാനകി (98) നിര്യാതയായി. മക്കൾ: മണി, വാസു, ലളിതാംബിക, ഗോപി. മരുമക്കൾ: തങ്കമണി, ഷൈലജ, വർഗീസ്, ഷീല.
വൈത്തിരി: നരിക്കൂട്മുക്ക് പിച്ചനാരി സജീവൻ (48) നിര്യാതനായി. ഭാര്യ: റിൻസി. മക്കൾ: അഭിജിത്ത്, അബിന, അമയ. സഹോദരങ്ങൾ: ലിസ, ജസീർ ബാബു.
മാനന്തവാടി: എടവക പാലമുക്ക് മുന്‍ മഹല്ല് പ്രസിഡന്റ് ചാലിയാടൻ അമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: കടവത്ത് മീത്തൽ കുഞ്ഞീരിയം. മക്കള്‍: ഹബീബ് (ദുബൈ), ജമാല്‍, സമീൽ. മരുമക്കൾ: ആയിഷ ജസ്നി, റനീഷ, നാജിയ. സഹോദരിമാര്‍: മറിയം, ആസിയ, ആയിഷ.