നായന്മാർമൂല: മുൻ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ നായന്മാർമൂലയിലെ എൻ.ഐ. അബൂബക്കർ ഹാജി ശുക്രിയ (81) നിര്യാതനായി.
നായന്മാർമൂല ബദ്ർ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി ട്രഷറർ, ആലമ്പാടി റേഞ്ച് മദ്റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്, ബി.കെ.എം ഫാമിലി ഫൗണ്ടേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.
കാസർകോട് എം.ജി റോഡിലെ പഴയകാല വ്യാപാരിയാണ്. ദീർഘകാലം ബസ് വ്യവസായവും നടത്തിയിരുന്നു.
പരേതരായ ഇബ്രാഹിം -കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കൾ: കെ.എ. ഇബ്രാഹിം ഖലീൽ, മുഹമ്മദ് ഷമീം, മഹ്മൂദ്, സമീറ.
മരുമക്കൾ: ഇബ്രാഹിം കല്ലട്ര, ഫാത്തിമത്ത് മഫ്നും, ആയിഷത്ത് ഫിർഷാന, ശബ്ന. സഹോദരങ്ങൾ: പരേതരായ ഇ. മൊയ്തീൻ കുഞ്ഞി ഹാജി, ഇ. സുലൈമാൻ, ഇ. അബ്ദുല്ല ഹാജി, എൻ.ഐ. മുഹമ്മദ്, എൻ.ഐ. അബ്ബാസ്, നഫീസ, ആയിഷാബി.