താനൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ബ്ലോക്ക് ജങ്ഷന് സമീപത്തെ സി.വി. മുഹമ്മദലി (94) നിര്യാതനായി. 14 വർഷത്തോളം തുടർച്ചയായി താനൂർ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. മുസ്ലിം ലീഗിലെ പിളർപ്പിനെ തുടർന്ന് അഖിലേന്ത്യാ ലീഗിെൻറ മേഖല നേതാവായി. കോഴിക്കോട് ദേവഗിരി കോളജിൽനിന്ന് ഇൻറർമീഡിയറ്റ് പഠനം പൂർത്തീകരിച്ച ഇദ്ദേഹം മലബാറിലെ ആദ്യകാല ഫാർമസിസ്റ്റുകളിലൊരാളും ടൗൺ പുതിയ പള്ളി കമ്മിറ്റി പ്രസിഡൻറും ചുണ്ടംവീട് തറവാട് കാരണവരുമായിരുന്നു. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്നു. ഭാര്യ: പരേതയായ സി.എം.സി. കുഞ്ഞിബീവി. മക്കൾ: എ. കുഞ്ഞിമൂസ (ബാബു), എ. റഊഫ് (അലിസൺസ് ഫാർമ, താനൂർ), സക്കീന, ബുഷ്റ, വഹീദ. മരുമക്കൾ: ബഷീർ അഹമ്മദ് (റിട്ട. മാനേജർ, ഐ.ഒ.ബി ചെന്നൈ), അബ്ദുൽ അസീസ്(ഫാക്ട് വളം ഡിപ്പോ, തിരൂർ), ഇ. ഹസൻ ബാവ (താനൂർ), സൽമ (താനൂർ), ജസീല (മംഗലം). സഹോദരങ്ങൾ: പരേതരായ കോഴിക്കോട് മുൻ മേയർ എ. ബാവുട്ടി ഹാജി, ഡോ. എം.കെ. കോയ (കോഴിക്കോട്), സി.പി. കുഞ്ഞീവി, സി.പി. ഖദീജക്കുട്ടി ഹജ്ജുമ്മ.