Obituary
മാള: താനത്തുപറമ്പിൽ ഹൈദ്രോസ് (84) നിര്യാതനായി. മുതിർന്ന കോൺഗ്രസ് നേതാവും മാള ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: നൗഷാദ്, ഷീജു, നിയാസ്. മരുമക്കൾ: ഹസീന, ശരീഫ്.
തൃശൂർ: ചെമ്പുക്കാവ് മഞ്ഞളി ദേവസ്സിയുടെ മകൻ പോൾ ഡേവിസ് (76) നിര്യാതനായി. സെൻറ് അലോഷ്യസ് കോളജ് റിട്ട. പ്രഫസറാണ്. ഭാര്യ: പറപ്പൂർ കുണ്ടുകുളങ്ങര ലോനപ്പെൻറ മകൾ പൊന്നമ്മ പോൾ ഡേവീസ് (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്). മക്കൾ: ദീപ ജെമ്മി, ഡിജോ പോൾ. മരുമക്കൾ: ജെമ്മി സെബാസ്റ്റ്യൻ കുള, റോസിയ ഡേവിഡ് പടിഞ്ഞാക്കര.
ചാലക്കുടി: കൂടപ്പുഴ പള്ളിക്ക് സമീപം താഴത്തുപുരയ്ക്കല്‍ അറുമുഖെൻറ ഭാര്യ മാധവി (72) നിര്യാതയായി. മക്കള്‍: വിജയ, ജയ, ബിജു. മരുമക്കള്‍: കുട്ടന്, വേണു, സ്മിത.
പെരിങ്ങോട്ടുകര: മഹാത്മാഗാന്ധി റോഡിൽ കുറുപ്പംവീട്ടിൽ പരേതനായ വിജയെൻറ മകൻ നാരായണൻ (54) നിര്യാതനായി. മാതാവ്: ചീരു. ഭാര്യ: ലീല. മക്കൾ: ആതിര, അഖിൽ (അബൂദബി). മരുമക്കൾ: സുമേഷൻ, ദേവിക. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.
ആമ്പല്ലൂർ: നമ്പിളിപ്പുറത്ത് മഠത്തിൽ പരേതരായ പുരുഷോത്തമയ്യരുടെയും അന്നപൂർണിയുടെയും മകൻ ശിവരാമൻ (64) റിയാദിൽ നിര്യാതനായി. ടി.ടി.സി ഒലയാൻ ഗ്രൂപ് ജീവനക്കാരനായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രശാന്ത്കൗശിക്, പ്രമോദ് കൗശിക്. സഹോദരങ്ങൾ: രാമൻ, മഹാലക്ഷ്മി, ഭാഗ്യലക്ഷ്മി, വസന്തലക്ഷ്മി, ധനം. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് എം.ജി റോഡ് രുദ്രഭൂമിയിൽ.
ചാവക്കാട്: കുരഞ്ഞിയൂർ ചങ്ങാടം റോഡിനു സമീപം കോമത്ത് അപ്പുക്കുട്ടൻ (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുരേഷ്, സിന്ധു, ഗിനിദാസ്, സന്ദീപ്. മരുമക്കൾ: സുധ, രാധാകൃഷ്ണൻ, രമ്യ, രന്യ.
മാള: പരനാട്ടുകുന്ന് കുമ്പളത്തുപറമ്പിൽ കെ.ആർ. പവിത്രൻ (84) നിര്യാതനായി. ഗവ. പ്രസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ സൗമിനി ടീച്ചർ. മക്കൾ: സജീവ്, രാജീവ്, പ്രദീപ്. മരുമക്കൾ: അമ്പിളി, ദിവ്യ.
ഗുരുവായൂർ: ചൊവ്വല്ലൂര്‍പ്പടി കനറ ബാങ്കില്‍ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു. നെന്മിനി ചെറാടി ഉണ്ണികൃഷ്ണനാണ് (57) മരിച്ചത്. ബാങ്കിലെ ക്ലര്‍ക്കായിരുന്നു. രാവിലെ 11.30ഓടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മറ്റു ജീവനക്കാരുടെ സഹായത്തോടെ ആക്ട്സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ സുജന (മണത്തല ഹൈസ്കൂൾ മുൻ അധ്യാപിക). മക്കൾ: ദേവി സുഷമ, ദേവി സുചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് തേക്കിൻകാട്ടിൽ രാമൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാധ, രമണി, രതി, രവീന്ദ്രൻ, രാമചന്ദ്രൻ.
കരിമ്പ: നെല്ലിക്കുന്ന് വീട്ടിൽ മണപ്പുള്ളി വീട്ടിൽ കോച്ചിയുടെ മകൻ ശങ്കരൻ (50) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സിന്ധു, സനിഗ, മണികണ്ഠൻ.
ഇരിങ്ങാലക്കുട: കാരുകുളങ്ങര സ്വദേശിക്ക് മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 31ാം വാര്‍ഡ് കാരുകുളങ്ങര കണക്കശ്ശേരി വീട്ടില്‍ രാജപ്പനാണ് (74) കഴിഞ്ഞ ദിവസം മരിച്ചത്. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനാണ്. അൽഷിമേഴ്സ് രോഗിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം വീട്ടില്‍ വീഴുകയും ചെറിയ പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: പ്രസന്ന. മക്കള്‍: പ്രീത, പ്രദീപ്. മരുമക്കള്‍: സുരേഷ്, സത്യ. സംസ്കാരം നടത്തി.
കടമ്പഴിപ്പുറം: സ്വപ്നം വീട്ടിൽ റിട്ട. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ എ.പി. ബാലൻ (59) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: അതുല്യ ബാലൻ, അഖിൽ ബി. കൃഷ്ണ.