ലക്ഷ്മിക്കുട്ടിയമ്മവടക്കഞ്ചേരി (പാലക്കാട്): അഞ്ചുമൂര്‍ത്തിമംഗലം ശ്രീലക്ഷ്മിയില്‍ പരേതനായ ദാമോദരന്‍ നായരുടെ (കോട്ടയം പേരൂര്‍ കുറ്റിക്കാട്ടുപുറത്ത്) ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (അമ്മിണി -78) വടക്കഞ്ചേരി രാധാമാധവത്തില്‍ മകളുടെ വസതിയില്‍ നിര്യാതയായി. കോട്ടയം ഏറ്റുമാനൂര്‍ മാടപ്പാട് പറപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഗിരിജ, ശോഭന, ലളിത (ക്രസൻറ് ഹോസ്പിറ്റല്‍, ആലത്തൂര്‍), രജിമോന് (മണിക്കുട്ടന്). മരുമക്കള്‍: ശശിധരന് നായര്‍ പന്തളം, വിജയന് വടക്കഞ്ചേരി, പരേതനായ ഗിരിധരന് പാടൂര്‍, വനജ പീച്ചി). സംസ്കാരം ഞായറാഴ്ച 10.30ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.