കോതമംഗലം: കോതമംഗലം രൂപത വൈദികനും കലൂര്‍ സെൻറ് ജോണ്‍സ് പള്ളി ഇടവകാംഗവുമായ ഫാ. ജേക്കബ് കളപ്പുരയ്ക്കല്‍ (84) നിര്യാതനായി. കലൂര്‍ കളപ്പുരയ്ക്കല്‍ പരേതരായ ഐപ് ആഗസ്തിയുടെയും മറിയത്തിെൻറയും മകനാണ്. കോതമംഗലം കത്തീഡ്രൽ, ഉടുമ്പന്നൂര്‍, ചീനിക്കുഴി, നെടുങ്ങപ്ര, ആനിക്കാട്, മൈലക്കൊമ്പ്, ബസ്ലഹം, മാറിക എന്നീ ഇടവകകളില്‍ വികാരിയായും മാതിരപ്പിള്ളി, തൃക്കാരിയൂര്‍ ഇടവകകളില്‍ പ്രീസ്റ്റ് ഇന്‍-ചാര്‍ജ് ആയും സേവനമനുഷ്ഠിച്ചു. കോതമംഗലം എം.എ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അധ്യാപകനായിരുന്നു. സഹോദരങ്ങള്‍: തങ്കമ്മ ജോണ്‍ വാഴക്കുളം, ചിന്നമ്മ ബേബി എരുവേലി, മേരി ജോസ് ആലുവ, അഗസ്റ്റ്യന്‍, എല്‍സി ജോര്‍ജ് തൊടുപുഴ, മോളി തങ്കച്ചന് വെട്ടിമുകള്‍, പരേതരായ ജോസ്, സെബാസ്റ്റ്യൻ, ലീലാമ്മ, ജോണ്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കലൂര്‍ സെൻറ് ജോണ്‍സ് പള്ളി സെമിത്തേരിയിൽ.