വടകര: ചോറോട് മണിയാറത്ത് പ്രദേശത്തെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും സന്നദ്ധ സേവകനുമായ വലിയപറമ്പത്ത് അസൈനാര്‍ (67) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഹാജറ, ഷാഹിന, സാജിദ, മുഹമ്മദ് ഷാനിദ് (ബഹ്റൈന്‍). മരുമക്കള്‍: സകരിയ്യ (ബഹ്റൈന്‍), നസീര്‍ (ഖത്തര്‍), ജലീല്‍ (കുവൈത്ത്). സഹോദരങ്ങള്‍: അമ്മദ്, മർയം, പരേതരായ അമ്മത്, ആലി, അബ്ദുല്ല, ഇബ്രാഹിം, മൂസ.