കൈപ്പുഴ: കരികുളത്തിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. കൈപ്പുഴ ചാമക്കാല കുടുംബാംഗമാണ്. മക്കൾ: അന്നമ്മ (ജർമനി), ഏലിയാമ്മ (ഡൽഹി), മേരി (നീണ്ടൂർ), ലൂക്ക് (ഡൽഹി), മാത്യു (ഡൽഹി), ബാബു (ഡൽഹി), േത്രസ്യാമ്മ (ഗുജറാത്ത്), ജോമോൾ (യു.കെ), ടോം (അധ്യാപകൻ, സെൻറ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം), ബ്രിജീത്ത (യു.കെ), പരേതരായ തോമസ്, ക്ലാര. മരുമക്കൾ: ഫിലിപ്പ് ചാമക്കാല കൈപ്പുഴ (ജർമനി), ലൂക്കോസ് തമ്പലക്കാട് കൈപ്പുഴ (ഡൽഹി), ജോർജ് ചങ്ങുംമൂലയിൽ നീണ്ടൂർ, ജോളി പുത്തൂർ കിടങ്ങൂർ, സൂസൻ പന്തലാടത്തിൽ മള്ളൂശ്ശേരി, മേഴ്സി തെങ്ങനാട്ട് പടമുഖം, സന്തോഷ് പൗവ്വത്തേൽ പാലത്തുരുത്ത്, എൽസി വാലിമറ്റത്തിൽ അരീക്കര, സോബി ജോൺ ചേന്നാട്ട് നീണ്ടൂർ. സംസ്കാര ശുശ്രൂഷകൾ ക്നാനായ വോയ്സിൽ (കെ.വി.ടി.വി) തത്സമയം ഉണ്ടായിരിക്കുന്നതാണ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.