Obituary
കട്ടപ്പന: കാൽവരിമൗണ്ട് കല്യാണത്തണ്ടിലെ പടുതാക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വാഴവര കാരിക്കുഴിയില്‍ ഷിജിയാണ് (39) മരിച്ചത്. മൂന്നുദിവസം മുമ്പ് ഇദ്ദേഹത്തെ കാണാതായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്കി. ഇന്നലെ ഉച്ചകഴിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാലുവര്‍ഷം മുമ്പ് ഭാര്യ പിണങ്ങിപ്പോയശേഷം ഷിജി മാനസികവിഷമത്തിലായിരുന്നു. ഒരുവര്‍ഷം മുമ്പും സമാനരീതിയില്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ഷിജിയെ ദിവസങ്ങൾക്കുശേഷമാണ് കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മക്കള്‍: ശ്രീക്കുട്ടന്, ശ്രീഹരി.
മല്ലപ്പള്ളി: മാവിള തോമസ് ഉമ്മെൻറ മകൻ എബി ഉമ്മൻ (50) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ: കീഴ്വായ്പൂര് പുത്തൻപുരയ്ക്കൽ സജിനി. മക്കൾ: എബിന, എബിൻ. സംസ്കാരം പിന്നീട്.
ആക്രിക്കടയിൽ മരിച്ചനിലയിൽ
പന്തളം: പന്തളത്ത് ആക്രിക്കടയിൽ തമിഴ്നാട് സ്വദേശി മരിച്ചനിലയിൽ കാണപ്പെട്ടു. പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ആക്രിക്കടയിൽ വെള്ളിയാഴ്ച രാവിലെയാണ് തെങ്കാശി മാവട്ടം മുത്തമ്മാൾപുരം മുത്തുകുമാറിനെ (35) മരിച്ചനിലയിൽ കാണപ്പെട്ടത്. ഇയാൾ പുനലൂരിൽനിന്ന് കഴിഞ്ഞ ദിവസമാണ് പന്തളത്ത് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ആക്രിക്കട നടത്തുന്നവരുടെ ബന്ധുവാണ് യുവാവ്. പന്തളം പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: കൃഷ്ണമ്മാൾ. മക്കൾ: ശിവ, മുഹില.
കുവൈത്തില്‍ കോവിഡ്ബാധിച്ച് മരിച്ചു
വൈപ്പിന്‍: കോവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലിരുന്ന ഞാറക്കല്‍ വാഴപ്പിള്ളി ദേവസിക്കുട്ടിയുടെ മകന് റിഷ്കോവ് (43) നിര്യാതനായി. കുവൈത്ത് ആട്ടോ വണ്‍ ജീവനക്കാരനാണ്. ഭാര്യ: സൗമ്യ. മകന്: ഗബ്രിയേ മാത്യൂസ്. മാതാവ്: ഫിലോമിന. സംസ്കാരം കുവൈത്തില്‍ നടത്തി.
സുമതിയമ്മ
മാന്നാർ: ഇരമത്തൂർ 18ാം വാർഡ് ഇത്താംപള്ളിൽ വടക്കേതിൽ വീട്ടിൽ പരേതനായ കൊച്ചുവാന്യത്ത് സദാശിവപ്പണിക്കരുടെ (ശിവൻ) ഭാര്യ സുമതിയമ്മ (92) നിര്യാതയായി. മക്കൾ: ശശിധരപ്പണിക്കർ (കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ), പത്മകുമാരി, പ്രസന്നകുമാരി, മുരളീധരൻ നായർ (സൗദി), വേണുഗോപാലൻ നായർ (വേണു, ഇലക്ട്രീഷൻ-പ്ലംബർ). മരുമക്കൾ: ലേഖ, സോമശേഖരപിള്ള (ഡിഫൻസ് സെക്യൂരിറ്റി കോർ), രാജേന്ദ്രൻ ഉണ്ണിത്താൻ (റേഷൻ വ്യാപാരി, മാവേലിക്കര), ലേഖ, സിന്ധു. സഞ്ചയനം 10ന് രാവിലെ ഒമ്പതിന്.
സിസ്റ്റര്‍ മേഴ്സി
കുന്നുംഭാഗം: കുന്നുംഭാഗം ആരാധന മഠാംഗമായ സിസ്റ്റര്‍ മേഴ്സി മണ്ണാറാത്ത് എസ്.എ.ബി.എസ്, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍-68 (മോളിയമ്മ സെബാസ്റ്റ്യന്‍, പൊന്‍കുന്നം) നിര്യാതയായി. കട്ടപ്പന സെൻറ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോരുത്തോട് സെൻറ് ജോര്‍ജ് പബ്ലിക് സ്കൂള്‍, ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുന്നുംഭാഗം സെൻറ് ജോസഫ്സ് നഴ്സറി സ്കൂളില്‍ ഹെഡ്മിസ്ട്രസായി സേവനം ചെയ്തുവരുകയായിരുന്നു. പൊന്‍കുന്നം ഇടവക മണ്ണാറാത്ത് പരേതരായ സെബാസ്റ്റ്യന്‍ റോസമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: വത്സമ്മ തോമസ് (ഗാന്ധിനഗര്‍, കോട്ടയം), അഡ്വ. ബോബന് മണ്ണാറാത്ത് (പൊന്‍കുന്നം). സംസ്കാരം ശനിയാഴ്ച 2.45ന് കുന്നുംഭാഗം പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ ആരംഭിക്കും. 3.30 ന് പൊന്‍കുന്നം തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍.
അലിയാർ
മട്ടാഞ്ചേരി: ചുള്ളിക്കൽ സെൻറ് ജോസഫ് സ്കൂളിന് സമീപം വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ ജൈനിക്കുട്ടിയുടെ മകൻ അലിയാർ (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മജീദ്, ഹനീഫ്, സുബൈദ, റസിയ, ബുഷ്റ, റജീന, പരേതയായ സീനത്ത്. മരുമക്കൾ: ഹുസൈൻ, മുഹമ്മദ് നാസർ, ഷാജഹാൻ, സിദ്ദീഖ് ബാബു, നിസാർ, അനിത, സനൂജ.
ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് എം.ടി. തോമസ്
പീരുമേട് (ഇടുക്കി): ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും ഡി.സി.സി പ്രസിഡൻറുമായിരുന്ന എം.ടി. തോമസ് (81) നിര്യാതനായി. ഇടുക്കി ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം. ജില്ല പഞ്ചായത്ത് അംഗം, കൺസ്യൂമർ ഫെഡ് ചെയർമാൻ, സംസ്ഥാന സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ദേശീയ സഹകരണ ബാങ്ക് ഫെഡറേഷൻ അംഗം, മലനാട് തോട്ടം യൂനിയൻ സ്ഥാപകൻ, വാഗമൺ മലനാട് ബാങ്ക് ചെയർമാൻ, പീരുമേട് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ഡോ. സജി പോത്തൻ (സമാജ്വാദി പാർട്ടി കേരള ഘടകം പ്രസി.), ഡാനിയേൽ, പ്രിയ ആൻ. മരുമക്കൾ: ഡോ. ലെറ്റി, സീമ, ലിബു സക്കറിയ. സംസ്കാരം പിന്നീട്.
വര്‍ക്കല: ഞെക്കാട് കുന്നത്തുമല വീട്ടില്‍ പരേതനായ ഡി. കമലാസനെൻറ ഭാര്യ ശോഭന (73) നിര്യാതയായി. മക്കള്‍: പരേതയായ ബീന, ബ്രിജിത, ബെറ്റി, ബ്രിജിത്ത്, ബിന്ദു. മരുമക്കള്‍: ആര്. രാജേന്ദ്രന്, പരേതനായ കെ. മാധവന്, എസ്. അനില്‍കുമാര്‍, രാജശ്രീ, കെ.പി. മോഹനന്. മരണാനന്തരചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ വര്‍ക്കല മുണ്ടയില്‍ അമൃതയില്‍.
വർക്കല: പുല്ലാനിക്കോട് വേങ്ങവിള വീട്ടിൽ ശിവാനന്ദൻ (87) നിര്യാതനായി. ഭാര്യ: ബി. കമല. മക്കൾ: വിജയ്സിങ്, സുഭാഷ്, സുരേഷ്, അജിത, അനിത. മരുമക്കൾ: മിനി, ഡാലിയ, സിന്ധു, ശ്രീധരൻ സുരേഷ്, സുരേഷ്കുമാർ.
പാച്ചല്ലൂർ: അഞ്ചാംകല്ല് കമ്മാക്കുടി ഹൗസിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ നസീറുദ്ദീൻ (56) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: അൽത്തിമ, അൽഫിയ, അബ്ദുൽ ഖാദർ, ആസിയ. മരുമക്കൾ: ഷാനവാസ്, റഫീഖ്.
തിരുവനന്ത പുരം: നാലാഞ്ചിറ പ്ലാക്കിയില്‍ പി.ഡി. ജോസ് (78- റിട്ട.സീനിയര്‍ മാനേജര്‍, കാത്തലിക് സിറിയന്‍ ബാങ്ക്) നിര്യാതനായി. സാഹിത്യകാരന് പ്രഫ. പി.സി. ദേവസ്യയുടെ മകനാണ്. നെപ്പോളിയന് ബോണപ്പാര്ട്ടിെൻറ ജീവിതചരിത്രം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ ഒറ്റത്തൈക്കാല് കുടുംബാംഗം ജോളി ജോസ്. മക്കള്‍: സെബിന് (ഗില്‍പിന്‍, ബംഗളൂരു), ബിബിന്‍ (ഐ.ബി.എസ്, തിരുവനന്തപുരം), മരുമക്കള്‍: ബെറ്റ്സി, ബിന്ദു. സംസ്കാരം രാവിലെ 11ന് മണ്ണന്തല മാര്‍ ഇവാനിയോസ് വിദ്യാനഗറിലുള്ള സെമിത്തേരിയില്‍.