Obituary
കൊടകര: കടമ്പോട് മുട്ടത്ത്കുളങ്ങര അരീക്കാട്ട് സുകുമാരന്‍ നായരുടെ ഭാര്യ കുറുവത്ത് വിലാസിനിയമ്മ (69) നിര്യാതയായി. മക്കള്‍: സന്തോഷ്, സുഭാഷ്, സന്ധ്യ. മരുമക്കള്‍: സരിത, ഹരിശങ്കര്‍.
കൊടകര: ആനത്തടം വൈക്കത്താടന്‍ അയ്യപ്പന്‍കുട്ടിയുടെ ഭാര്യ ദേവകി (83) നിര്യാതയായി. മക്കള്‍: പ്രീതി, ബൈജി, കണ്ണന്, ഷിബു. മരുമക്കള്‍: സജീവന്, സുരേഷ്, സുസ്മിത, ലിനി.
എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി കുഴിപ്പോത്ത് നഗറിലെ വീരാത്ത് വളപ്പിൽ വീട്ടിൽ പരേതനായ താമിയുടെ ഭാര്യ കാളി (77) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ (അയ്യപ്പൻ), ശശി. മരുമക്കൾ: ശോഭന, ശാന്തിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
പുത്തൂര്‍: വെട്ടുക്കാട് കല്ലേരി പൗലോസ് (70) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: സ്റ്റിജോ, സ്റ്റീഫന്‍. മരുമക്കള്‍: ഗ്ലോറി, ഡയാന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെട്ടുക്കാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
വേലൂർ: പഴയങ്ങാടി ഒലക്കേങ്കിൽ വീട്ടിൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: ആലീസ്, ഡേവീസ്, വീനസ്, ലിസ്സി, പ്രിൻസ് (ജോയൽ മില്ല്, പഴയങ്ങാടി). മരുമക്കൾ: അസീസി, ആൻസി, ലീന, ഫ്രാൻസിസ്, പ്രിന്റ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വേലൂർ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
പാവറട്ടി: പൈങ്കണ്ണിയൂർ പുളിക്കൽ (വെളുത്തേടത്ത്) മുഹമ്മദാലിയുടെ മകൻ കെ.പി. അബ്ദുൽ ഗഫൂർ (65) നിര്യാതനായി. ഭാര്യ: സൈറ. മക്കൾ: ആയിശ, സാബിറ, മുനീർ. മരുമക്കൾ: ഷെറിൽ, ഹിജാസ്.
കുന്നത്തങ്ങാടി: സേവന റോഡിൽ പൊന്മാണി പരേതനായ ദേവസ്സിയുടെ ഭാര്യ ത്രേസ്യാമ (83) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, തോമസ്, ജോസ്, മേഴ്സി, ആന്റോ, റോയ്, ജെയിംസ്. മരുമക്കൾ: പൗളി, ജാൻസി, ഡെയ്സി, ചിൽസി, നിഷ.
തൃശൂർ: പൂങ്കുന്നം തൊട്ടേക്കാട് ലെയ്ൻ വിശ്രാം ഐക്കൺ 6 ഇ ഫ്ലാറ്റിൽ കല്യാണിക്കുട്ടിയമ്മ (90) നിര്യാതയായി. ചേലക്കര താമറ്റൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചേറുങ്ങോട്ടിൽ ഗോവിന്ദൻകുട്ടി നായർ. മക്കൾ: വിജയലക്ഷ്മി, മുരളീധരൻ, ലീല, ഷീല. മരുമക്കൾ: രമാദേവി, ജയരാജൻ, പരേതരായ മോഹൻദാസ്, മുരളീധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കൊടുങ്ങല്ലൂർ: പൂവ്വത്തുംകടവ് പാലപ്പറമ്പിൽ മാണിയുടെ മകൻ രാമകൃഷ്ണൻ (76) നിര്യാതനായി. പൂവ്വത്തുംകടവ് ട്രാക്ടർ സമരമുൾപ്പെടെ കർഷകത്തൊഴിലാളി സമരമുഖത്തെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: രതീഷ്, രാജേഷ്, രമിത, രജനീഷ്. മരുമക്കൾ: സിന്ധു, ശാരിക, രാജേഷ്, ഭുവന.
വെള്ളിക്കുളങ്ങര: മോനടി കൊളങ്ങര വീട്ടിൽ സുബ്രന്റെ മകൻ രവി (62) നിര്യാതനായി. ഭാര്യ: വിജയ. മക്കള്‍: രഞ്ജിത്, ആതിര.
അഗളി: എലിപ്പനി ബാധിച്ച് ആദിവാസിയായ 17കാരൻ മരിച്ചു. അട്ടപ്പാടി ഷോളയൂർ പെട്ടിക്കൽ ഊരിലെ വെള്ളിങ്കിരിയുടെ മകൻ അനീഷാണ് മരിച്ചത്. പനിയും ശ്വാസം മുട്ടലിനെയും തുടർന്ന് അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.ഒമ്പതാം തീയതി കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ വിദഗ്ധ പരിശോധനകൾക്ക് ജില്ല ആശുപത്രിയിലേക്ക് അയച്ചു. പത്താം തീയതി മരിച്ചു. പനി മൂർച്ഛിച്ചതാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീടുള്ള പരിശോധനയിൽ എലിപ്പനി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
അഗളി: എലിപ്പനി ബാധിച്ച് ആദിവാസിയായ 17കാരൻ മരിച്ചു. അട്ടപ്പാടി ഷോളയൂർ പെട്ടിക്കൽ ഊരിലെ വെള്ളിങ്കിരിയുടെ മകൻ അനീഷാണ് മരിച്ചത്. പനിയും ശ്വാസം മുട്ടലിനെയും തുടർന്ന് അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
ഒമ്പതാം തീയതി കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ വിദഗ്ധ പരിശോധനകൾക്ക് ജില്ല ആശുപത്രിയിലേക്ക് അയച്ചു. പത്താം തീയതി മരിച്ചു. പനി മൂർച്ഛിച്ചതാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീടുള്ള പരിശോധനയിൽ എലിപ്പനി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
ഒറ്റപ്പാലം: പാലപ്പുറത്ത് കത്തിനശിച്ച ഓട്ടോറിക്ഷക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പാലപ്പുറം മഠത്തൊടി വീട്ടിൽ രാമദാസ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.40ഓടെയാണ് രാമദാസിന്റെ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. അയൽക്കാർ തീ അണച്ച് പരിശോധിച്ചപ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ പൊള്ളലേറ്റു മരിച്ച നിലയിൽ രാമദാസിനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.