Obituary
ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് തേലക്കാടൻ പരേതനായ വറിയതിന്റെ മകൾ ആനീസ് (55) നിര്യാതയായി. മാതാവ്: പരേതയായ അന്നം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മങ്കുഴി ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.
കാക്കനാട്: തൃക്കാക്കര ഉണിച്ചിറ മുട്ടുരുത്തില് എം.എല്‍. ജോസഫ് (69) നിര്യാതനായി. ഭാര്യ: മേരി ജോസഫ്. മക്കള്‍: എം.ജെ. സൈജു (മണ്ഡലം സെക്രട്ടറി, ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എച്ച്.എം.എസ്), മഞ്ജു, സൈജു, ടിഞ്ചു. മരുമക്കള്‍: ജോസി, നീതു, അജയ്. സംസ്കാരം ചൊവ്വാഴ്ച 11ന് ഉണിച്ചിറ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.
പന്നിത്തടം: നീണ്ടൂർ താമരശ്ശേരി വീട്ടിൽ മണീധരൻ (51) നിര്യാതനായി. പന്നിത്തടം ഐ.എൻ.ടി.യു.സി യൂനിറ്റിൽ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: ശ്രീക്കുട്ടൻ, ശ്രീരാഗ്.
വാടാനപ്പള്ളി: കുട്ടമുഖത്ത് താമസിക്കുന്ന അറക്കവീട്ടിൽ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: മുനീർ, ഹസീന, ഫാസില. മരുമക്കൾ: ബുഷ്റ, നൗഫൽ, പരേതനായ ഇസ്മായിൽ.
ചെറുതുരുത്തി: താഴപ്ര ചേയിക്കൽ കോളനി വീട്ടിൽ കൃഷ്ണണൻ കുട്ടിയുടെ മകൻ സന്ദീപ് (32) നിര്യാതനായി. മാതാവ്: ശാരദ. സഹോദരിമാർ: സന്ധ്യ, സബിത.
കോടാലി: കൊരേച്ചാല്‍ കളപ്പുരക്കല്‍ വേലായുധന്റെ മകന് രാമകൃഷ്ണന് (80) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: ഷീബ, ബിന്ദു, സിന്ധു. മരുമക്കള്‍: അശോകന്, പ്രദീപ്, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.
ഒല്ലൂര്‍: എടക്കുന്നി പരേതനായ വീരോളത്തു ശങ്കരന്‍നായരുടെ മകള്‍ വസന്തകുമാരി (52) നിര്യാതയായി. മാതാവ്: വത്സല. സഹോദരങ്ങള്‍: സുരേഷ്, സുമേഷ്. സംസ്കാരം ചെവ്വാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
മരത്താക്കര: കനകശ്ശേരി വട്ടോലി പരേതനായ ഷണ്മുഖന്റെ ഭാര്യ ഇന്ദിര (73) നിര്യാതയായി. മക്കള്‍: സജീഷ്, സജിനി, സന്ധ്യ. മരുമക്കള്‍: ധന്യ, സുബ്രമണ്യന്‍, സുജിത്ത്.
കണ്ണാറ: പുത്തയത്ത് പരേതനായ ജോര്‍ജ്ജ് ഭാര്യ മേരി (95) നിര്യാതയായി. മക്കള്‍: എലിയാമ്മ, ശാന്ത, ജോസ്, റോയ്, ആഷ, ബിനോയ്, ബെന്നി. മരുമക്കള്‍: അലക്സാണ്ടര്‍, മഞ്ജു, ലിസ്സി, ജോസഫ്, സോശി, റാണി, പരേതനായ ബേബി.
കേച്ചേരി: പെരുമണ്ണ് കരിമ്പനയ്ക്കൽ വീട്ടിൽ ഗോപാലന്റെ മകൻ അച്ചുകുട്ടൻ (51) നിര്യാതനായി. കേച്ചേരിയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. മാതാവ്: അമ്മുക്കുട്ടി. സഹോദരങ്ങൾ: ശശി, രമണൻ, വിനോദിനി, ശ്യാമള, സുനിത. സംസ്കാരം ചൊവ്വാഴ്ച് രാവിലെ 10ന്.
ചാവക്കാട്: മുസ്ലിം ലീഗ് നേതാവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.എ. അബൂബക്കർ ഹാജിയെ (65) മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11ഓടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വട്ടേക്കാട് എയ്ഡഡ് യു.പി സ്കൂൾ മാനേജരും വട്ടേക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റും മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗവുമാണ്. കടപ്പുറത്തിന്റെയും വട്ടേക്കാടിന്റെയും വികസനത്തിൽ പ്രധാന പങ്ക് വഹിച്ച മുൻ കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുണ്ണി ഹാജിയാണ് പിതാവ്. മാതാവ്: പാത്തുമോൾ (മുൻ കടപ്പുറം പഞ്ചായത്ത് അംഗം). ഭാര്യ: യസീല. മക്കൾ: റാബിയത്തുൽ അദബിയ, റിസവിൻ, റിഷാൽ. മരുമക്കൾ: ഇജാസ്, ഹിജാസ്, അംന. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, ഉമർ, സുരയ്യ, സുൽഫിക്കർ, ശരീഫ്, നൂർജഹാൻ, ശിഹാബ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം വട്ടേക്കാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
തിരുവില്വാമല/ഒറ്റപ്പാലം: കാൽ കഴുകുന്നതിനിടെ കുളത്തിൽ വീണ മകനെ രക്ഷിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു. ഒറ്റപ്പാലം പാലപ്പുറം കുണ്ടുകാട്ടിൽ വിചിത്രനാണ് (38) മരിച്ചത്. ഇയാളുടെ മകൻ കാൽ കഴുകാൻ കുളത്തിലിറങ്ങിയപ്പോൾ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ പിതാവ് കുളത്തിൽ അകപ്പെട്ടു. ഇരുവരെയും നാട്ടുകാർ പുറത്തെടുത്തെങ്കിലും വിചിത്രനെ രക്ഷിക്കാനായില്ല. പറക്കോട്ടുകാവ് താലപ്പൊലിക്ക് സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു ഇവർ. പഞ്ചായത്തിന് പിറകിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. വിചിത്രന്റെ ഭാര്യ: വിമല. മക്കൾ: അദ്വൈത്, അനഞ്ജയ്, അയന.