Obituary
വർക്കല: ഇടവ മാന്തറ വാറുവിള വീട്ടിൽ പരേതനായ രാമകൃഷ്ണൻ ആചാരിയുടെ ഭാര്യ കമലാംബിക (76) നിര്യാതയായി. മക്കൾ: ഗീത, സജീവ്, ശോഭ, സീമ, ഷീബ. മരുമക്കൾ: സുരേഷ്, പ്രിയ, കാർത്തിക്, സുകേശൻ, ജ്യോതി.
ചെങ്ങന്നൂർ: എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം അരിയന്നൂർ കോളനിയിൽ മദ്യപിച്ചെത്തിയ മകനുമായുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് പിതാവ് മരിച്ചു. ബുധനൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ശ്യാമളാലയത്തിൽ തങ്കരാജാണ് (65) കൊല്ലപ്പെട്ടത്. മകൻ സജീവിനെ (36) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. മദ്യപിച്ചെത്തുന്ന സജീവ് പിതാവുമായി വാക്കേറ്റമുണ്ടാവുക പതിവായിരുന്നു. ഞായറാഴ്ചയും വാക്കേറ്റമുണ്ടാവുകയും തുടർന്ന് തങ്കരാജിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയുമായിരുന്നു. സ്ഥിരമായി വഴക്കുണ്ടാക്കാറുള്ളതിനാൽ സംഭവം അയൽവാസികൾ ശ്രദ്ധിച്ചിരുന്നില്ല. ഒമ്പതരയോടെ അയൽവാസികളുടെ ശ്രദ്ധയിൽപെടുമ്പോൾ തങ്കരാജ് കുത്തേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്നു. പഞ്ചായത്ത് അംഗം സുരേഷ് വിവരമറിയിച്ചതനുസരിച്ച് മാന്നാർ പൊലീസ് സ്ഥലത്തെത്തി. തങ്കരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൈക്കിൾ റിപ്പയറിങ് തൊഴിലാളിയാണ്. സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനായ ഇയാൾ വീട്ടിൽ മൊബൈൽ ഫോൺ റിപ്പയറിങ്, ഇലക്ട്രിക്കൽ ജോലികൾ ചെയ്തു വരുന്നയാളാണ്. ഹൃദയത്തിനേറ്റ കുത്താണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാലരയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ശ്യാമള. മകൾ: സരിത. മരുമകൻ: ശെൽവരാജ്.
വർക്കല: പേരേറ്റിൽ പ്രതാപ വിലാസത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ശ്യാമള (68) നിര്യാതയായി. മക്കൾ: പ്രതാപൻ, പ്രസാദ്, പ്രിയ. മരുമക്കൾ: ആനി പവിത്രൻ, ഷീജ.വി, സജി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പറവൂർ: ചേന്ദമംഗലം കിഴക്കേപ്പുറം ‘സന്തോഷ’യിൽ പരേതനായ ആണത്ത് സന്തോഷ് കുമാർ (62) നിര്യാതനായി. കനറാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണ്. കണ്ണുകൾ ദാനം ചെയ്തു. ഭാര്യ: കോമളവള്ളി (റിട്ട. അധ്യാപിക ഭാരതീയ വിദ്യാഭവൻ, കൊടുങ്ങല്ലൂർ). മകൾ: വൃന്ദ (അമേരിക്ക). മരുമകൻ: സജിത്ത് (അമേരിക്ക). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പറവൂർ: കോട്ടുവള്ളി താപ്പാട്ട് വീട്ടിൽ രാജൻ(64) നിര്യാതനായി. ഭാര്യ: കടമക്കുടി കീഴോത്ത് കുടുംബാംഗം ഇന്ദുമതി. മക്കൾ: രമ്യ രാജൻ (തൃശൂർ മെഡിക്കൽ കോളജ്), നിഖിൽ രാജ് (യൂനിയൻ ബാങ്ക്, ചിറ്റൂർ), നിമ്യ രാജൻ (നഴ്സ്, കുവൈത്ത്). മരുമക്കൾ: ബിമൽദേവ് (മെഡിക്കൽ ഷോപ്പ്, ചാലാക്ക), ശ്രീജിത്ത് (ആർക്കിടെക്റ്റ് കുവൈത്ത് ), ആരതി.
മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഈസ്റ്റ് മാറാടി കാര്‍ത്തിക മംഗലത്ത് (എളാക്കോട്ടില്) ഗീത ശ്രീധരനാണ് (54) മരിച്ചത്. കഴിഞ്ഞ ജനുവരി ഒമ്പതിന് ഈസ്റ്റ് മാറാടി ഹൈസ്കൂളിന് സമീപം കാറിടിച്ചാണ് ഗീതക്ക് ഗുരുതര പരിക്കേറ്റത്.തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മകന്: എസ്. അരുണ്‍. സഹോദരങ്ങള്‍: മല്ലിക വേണു അടിമാലി, പരേതനായ വിജയന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുനിസിപ്പൽ ശ്മശാനത്തിൽ.
മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഈസ്റ്റ് മാറാടി കാര്‍ത്തിക മംഗലത്ത് (എളാക്കോട്ടില്) ഗീത ശ്രീധരനാണ് (54) മരിച്ചത്. കഴിഞ്ഞ ജനുവരി ഒമ്പതിന് ഈസ്റ്റ് മാറാടി ഹൈസ്കൂളിന് സമീപം കാറിടിച്ചാണ് ഗീതക്ക് ഗുരുതര പരിക്കേറ്റത്.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മകന്: എസ്. അരുണ്‍. സഹോദരങ്ങള്‍: മല്ലിക വേണു അടിമാലി, പരേതനായ വിജയന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുനിസിപ്പൽ ശ്മശാനത്തിൽ.
പള്ളിക്കര: വെമ്പിള്ളി കല്ലൻ കൂരിയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മ (90) നിര്യാതയായി. മക്കൾ: ജോയി, ഏലിയാമ്മ, മേരി, ലില്ലി. മരുമക്കൾ: ജോർജ്, കുര്യാച്ചൻ, ലീല.
പല്ലാരിമംഗലം: വള്ളക്കടവ് പുല്ലാട്ട് ഔസേപ്പ് (72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജയിംസ്, ജെയ്സൺ, ജോമോൻ. മരുമക്കൾ: ആശ, സ്മിത.
പെരുമ്പാവൂർ: ബൈക്ക് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കിഴക്കേ ഐമുറി വാഴപ്പിള്ളി വീട്ടിൽ രാധാകൃഷ്ണന്റെ മകൻ അരുണാണ്(25) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.തിങ്കളാഴ്ച പുലർച്ച നടക്കാനിറങ്ങിയവരാണ് മൃതദേഹവും തൊട്ടടുത്തായി ബൈക്കും കനാലിൽ കണ്ടെത്തിയത്. വാഴക്കുളത്ത് മേച്ചിൽ ഷീറ്റ് നിർമാണക്കമ്പനിയിലെ ലോറി ഡ്രൈവറാണ് അരുൺ. പെരുമ്പാവൂരിൽനിന്ന് വെങ്ങോലവഴി വാഴക്കുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അവിവാഹിതനാണ്. മാതാവ്: ബിന്ദു. സഹോദരൻ അശ്വിൻ.
പെരുമ്പാവൂർ: ബൈക്ക് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കിഴക്കേ ഐമുറി വാഴപ്പിള്ളി വീട്ടിൽ രാധാകൃഷ്ണന്റെ മകൻ അരുണാണ്(25) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച പുലർച്ച നടക്കാനിറങ്ങിയവരാണ് മൃതദേഹവും തൊട്ടടുത്തായി ബൈക്കും കനാലിൽ കണ്ടെത്തിയത്. വാഴക്കുളത്ത് മേച്ചിൽ ഷീറ്റ് നിർമാണക്കമ്പനിയിലെ ലോറി ഡ്രൈവറാണ് അരുൺ. പെരുമ്പാവൂരിൽനിന്ന് വെങ്ങോലവഴി വാഴക്കുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അവിവാഹിതനാണ്. മാതാവ്: ബിന്ദു. സഹോദരൻ അശ്വിൻ.
കോതമംഗലം: കോട്ടപ്പടി കുന്നത്താട്ടിൽ കെ.പി. ജോസഫ് (57) നിര്യാതനായി. ഭാര്യ: അടിമാലി കോച്ചേരിൽ ഷെല്ലി. മക്കൾ: റിച്ചു (യു.കെ), റിറ്റി. മരുമകൻ: എവിൻ ചാക്കോ (യു.കെ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ പള്ളി സെമിത്തേരിയിൽ.
കോതമംഗലം: കാളാംപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. കോതമംഗലം ആപ്പാഞ്ചിറ കുടുംബാംഗമാണ്. മക്കൾ: ജോയി, തോമസ്, ഫാ. ജോർജ് കാളാം പറമ്പിൽ (കൊഹിമ രൂപത, നാഗാലൻഡ്), പരേതരായ മേരി, കുഞ്ഞുമേരി, പോൾ. മരുമക്കൾ: കൊച്ചുത്രേസ്യ, ഷീല. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
അമ്പലപ്പുഴ: കാക്കാഴം വിഷ്ണുനിവാസിൽ (കിഴക്കേനാലുപറയിൽ) സദാശിവൻ പിള്ള (ഉണ്ണി -58) നിര്യാതനായി. ഭാര്യ: സുജ എസ്. നായർ. മക്കൾ: അനൂപ്കുമാർ, അനുപമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച 8.30ന്.