കരാഞ്ചിറ: മാഞ്ചിറ പാലത്തിനു സമീപം പുതുവീട്ടിൽ പരേതനായ കുഞ്ഞയ്യപ്പന്റെ ഭാര്യയും മുൻ മന്ത്രി പരേതനായ പി.കെ. വേലായുധന്റെ മാതാവുമായ ചക്കിക്കുട്ടി (94) നിര്യാതയായി. മറ്റു മക്കൾ: ശിവൻ, അജിത്ത് കുമാർ, പൃഥ്വിപാലൻ, പരേതരായ അയ്യപ്പക്കുട്ടി, ബാലകൃഷ്ണൻ. മരുമക്കൾ: ഗിരിജ വേലായുധൻ, ജയലക്ഷ്മി വേലായുധൻ, സുശീല, സുഗുണ, കൃഷ്ണകുമാരി, ഷിജ, സിന്ധു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാട്ടൂർ വലക്കഴയിലെ അജിത്ത് കുമാറിന്റെ വീട്ടുവളപ്പിൽ.