Obituary
വടക്കാഞ്ചേരി: കുമരനെല്ലൂർ ഇഞ്ചലോടി റോഡിനുസമീപം കുന്ദംകുളം റോഡിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. കുമരനെല്ലൂർ മൈത്രി നഗറിൽ മച്ചിങ്ങൽ വീട്ടിൽ ഹംസയുടെ മകൻ ആഷിക്കാണ് (24) മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി. മാതാവ്: ഉമൈബ. സഹോദരങ്ങൾ: ഐഷ, വാഹിദ്.
പാലോട്: പാലോട് കുന്നുംപുറം ശാരദ ഭവനിൽ കൃഷ്ണപിള്ള (73) നിര്യാതയായി. ഭാര്യ: ശാരദ. മക്കൾ: സ്മിത, ദീപു. മരുമക്കൾ: ബിജു, അനുപമ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര പടിഞ്ഞാറ് ചുള്ളിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം പരേതനായ തറയിൽ ബാലന്റെ മകൻ നരേന്ദ്രൻ (65) ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: നന്ദകുമാർ, കൃഷ്ണകുമാർ, നന്ദന. സംസ്കാരം പിന്നീട്.
ആര്യനാട്: പാലൈക്കോണം പ്രശാന്ത് ഭവനിൽ പ്രഭാകരൻ (68) നിര്യാതനായി. ഭാര്യമാർ: ശ്യാമള, രാഗിണി. മക്കൾ: പ്രഭകുമാരി, പ്രശാന്ത്, പ്രദീഷ്. മരുമക്കൾ: കുമാർ, റിനി, ആതിര. പ്രാർഥന വ്യാഴാഴ്ച രാവിലെ 10ന്.
കൊടകര: കൊപ്രക്കളം മലയേടത്ത് ഗംഗാധരന്റെ മകന് ദിനേശന് (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്: ശിൽപ, ശരത്. മരുമകന്: ജിഷ്ണു.
പന്നിത്തടം: ചിറമനേങ്ങാട് കൂളിയാട്ടിൽ വീട്ടിൽ പാറന്റെ മകൻ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രമേഷ്, ധനീഷ്. മരുമക്കൾ: അജീഷ, രഞ്ജിത.
വെമ്പായം: ചിറത്തലയ്ക്കൽ ജി.ടി. ഭവനിൽ ഗോപിനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മകൾ: ശ്രീലക്ഷ്മി. മരുമകൻ: നിതിൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വേലൂർ: വെള്ളാറ്റഞ്ഞൂർ അരിക്കര വളപ്പിൽ വീട്ടിൽ പരേതനായ നാരായണൻ എഴുത്തച്ഛന്റെ മകൻ ഗോവിന്ദൻ എഴുത്തച്ഛൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മകൾ: രമ. മരുമകൻ: ശിവശങ്കരൻ.
ആലപ്പാട്: പുറത്തൂർ തൈക്കൂട്ടത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ സുഭദ്ര (86) നിര്യാതയായി. മക്കൾ: ഇന്ദിര, മനോഹരൻ, രജിത്ത് കുമാർ. മരുമക്കൾ: റീന, ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
പുത്തൻചിറ: മാണിയംകാവ് പരേതനായ മംഗലത്ത് അബുവിന്റെ ഭാര്യ ഐശാബി (75) നിര്യാതയായി. മക്കൾ: ഹുസൈൻ, ഫസൽ, ഹംസ, ഹഫ്സത്ത്. മരുമക്കൾ: ഖൈറുന്നിസ, സുനിത, സബിത, ഹനീഫ.
നെടുമങ്ങാട്: പുത്തൻവിള മേലെ കുഴിവിള വീട്ടിൽ ജയന്തി (62)നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ. മക്കൾ: പ്രമോദ്, ജയലക്ഷ്മി. മരുമക്കൾ: പ്രിയംവദ, റിനീഷ് ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
മുളങ്കുന്നത്തുകാവ്: പെരിങ്ങണ്ടൂർ അറങ്ങാശ്ശേരി വീട്ടിൽ പരേതനായ ദേവസിയുടെ മകൻ എ.ഡി. ആന്റണി (അന്തോണി -70) നിര്യാതനായി. ദീർഘകാലം സി.പി.എം മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയൻ മുണ്ടത്തിക്കോട് മേഖല കമ്മിറ്റി അംഗവുമാണ്. പി.എസ്.സി ബാങ്ക് ഡയറക്ടർ, പെരിങ്ങണ്ടൂർ ഗ്രാമീണ വായനശാല സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: ആനി. മക്കൾ: സിമി, സിനി, മിനി. മരുമക്കൾ: ഹെജീഷ്, ഷാജു, റോയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അത്താണി വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ.