അത്തോളി: കൊടശ്ശേരിയിലെ റിട്ട. നായിക് സുബേദാർ വിനോദൻ പുളിഞ്ഞോളി (54) നിര്യാതനായി. സ്വാതന്ത്ര്യസമരസേനാനി പരേതനായ ചാലിൽ അപ്പുനായരുടെയും പരേതയായ പുളിഞ്ഞോളി മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ: സൂരജ്, സനന്ത്. സഹോദരങ്ങൾ: നളിനിയമ്മ, കാർത്ത്യായനിയമ്മ, ഭാസ്കരൻ നായർ, വത്സൻ നായർ, വാസവൻ, പ്രസന്നകുമാരി, ജയപ്രഭ, മുരളീധരൻ നായർ, ഉഷാകുമാരി, പരേതരായ കൃഷ്ണദാസ് നായർ, സുരേന്ദ്രൻ നായർ.