കുന്ദമംഗലം: മുറിയനാലിലെ പൗരപ്രമുഖനും പഴയകാല മുസ്ലിം ലീഗ് നേതാവുമായ തോട്ടത്തിൽ മൂസ ഹാജി (84) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിഷക്കുട്ടി, ബിച്ചാമി. മക്കൾ: കോയസ്സൻകുട്ടി, ഷൗക്കത്ത്, സലാവുദ്ദീൻ, സൈനബ, സുബിത, സൗദ, സമീറ, പരേതനായ ഷബീർ. മരുമക്കൾ: ഖദീജ, ഹാജറ, സെൽന, കുഞ്ഞാലൻകുട്ടി പെരിങ്ങാവ്, റഷീദ് പടിഞ്ഞാറെ കോട്ടപ്പറമ്പിൽ, മൊയ്തീൻ കാവിലുമ്മാരം, പരേതനായ ഉസൈൻ പടനിലം.