കരിവെള്ളൂർ: കൂക്കാനത്തെ കോയ്യൻ വിജയൻ (76) നിര്യാതനായി. സി.പി.എമ്മിന്റെ അവിഭക്ത കൂക്കാനം ബ്രാഞ്ചിന്റെയും കൂക്കാനം തെക്ക് ബ്രാഞ്ചിന്റെയും സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കർഷക സംഘം കരിവെള്ളൂർ വില്ലേജ് കമ്മിറ്റി അംഗം, കരിവെള്ളൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കൂക്കാനം എ.വി മന്ദിരം സെക്രട്ടറി, ചീറ്റ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് ആദ്യ പ്രസിഡന്റായിരുന്ന പരേതനായ പൊട്ടക്കുളത്ത് കുഞ്ഞിരാമൻ മാസ്റ്ററുടെയും പരേതയായ കോയ്യൻ നാരായണിയുടെയും മകനാണ്. ഭാര്യ: വി. ശാരദ. മക്കൾ: സലീന, സജന. മരുമക്കൾ: രഘുനാഥൻ (അന്നൂർ, ഓട്ടോ ഡ്രൈവർ), ദാമോദരൻ (റിട്ട: അധ്യാപകൻ, കടുമേനി). സഹോദരങ്ങൾ: ശ്യാമള, ചന്ദ്രിക, ഇന്ദിര, ഉമാ മഹേശ്വരൻ (വിമുക്തഭടൻ), പരേതരായ യതീന്ദ്രൻ, ഫൽഗുനൻ, മീരാഭായ്. മൃതദേഹം രാവിലെ ഒമ്പതിന് കൂക്കാനം പാൽ സൊസൈറ്റി പരിസരത്തും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് ശേഷം പത്തിന് സംസ്കരിക്കും.