പെരിങ്ങത്തൂർ: പൗരപ്രമുഖനും പൊതു പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവും ഖത്തറിലെ സില്‍വര്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ പൊറ്റേരി കുഞ്ഞമ്മദ് ഹാജി (63) നിര്യാതനായി. കിടഞ്ഞി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, മുസ്ലിംലീഗ് കരിയാട് മേഖല ചെയര്മാന്, എസ്.വൈ.എസ് സംസ്ഥാന കൗണ്‍സിലര്‍, എസ്.എം.എഫ് കരിയാട് റേഞ്ച് പ്രസിഡന്റ്, സി.എച്ച്. മൊയ്തു മാസ്റ്റര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്, പെരിങ്ങത്തൂര്‍ സംയുക്ത മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കിടഞ്ഞിയിലെ പ്രമുഖ തറവാടായ പൊറ്റേരിയിലെ കുഞ്ഞബ്ദുല്ലയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: മണ്ണയോട്ട് സക്കീന ഹജ്ജുമ്മ. മക്കള്‍: ഫഹദ്, ഫയാസ് (ഖത്തര്‍), ഡോ. ഫായിസ്. മരുമക്കള്‍: മുജീബ (കുനിങ്ങാട്), നസ്മിന (പാനൂര്‍). സഹോദരങ്ങള്‍: ആയിശ, ഹമീദ്, ജമീല, റഫീഖ്, നസീമ, റഷീദ്.