Obituary
ഉള്ള്യേരി: നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചയാൾ വഴിമധ്യേ മറ്റൊരാശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ ചക്കുംകുളത്തിൽ ഹംസ (60) ആണ് മരിച്ചത്. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഡയാലിസിസിന് പോകേണ്ട ഇദ്ദേഹത്തിന് കരുവണ്ണൂരിലെ മകളുടെ വീട്ടിൽനിന്നാണ് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടത്. യാത്രക്കിടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ഉള്ള്യേരി മാമ്പൊയിലിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ, വാഹനത്തിൽനിന്ന് ഇറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. തിങ്കളാഴ്ച കാലത്ത് പത്തു മണിയോടെയാണ് സംഭവം. ഇദ്ദേഹത്തിൻെറ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഖബറടക്കും. ഭാര്യ: സഫിയ. മക്കൾ: ജറീഷ്, റമീസ്, റംഷിന. മരുമക്കൾ: നവാസ്, റംഷിന, ജൈസിന. ചീരു ആയഞ്ചേരി: കോട്ടപ്പള്ളിയിലെ പെരുവന ചീരു (90) നിര്യാതയായി. സഹോദരി: ചിരുത.
തൂണേരി: കെ.ടി.കെ. നിര്യാതനായി. തൂണേരി മഹല്ല് കമ്മിറ്റി ട്രഷറർ, സിറാജുൽ ഹുദ മദ്റസ കമ്മിറ്റി പ്രസിഡൻറ്, കുണ്ടാഞ്ചേരി പള്ളി കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പൂച്ചാക്കൂൽ മജ്ലിസ് ഉപദേശക സമിതിയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: അയിശു. മക്കൾ : അമ്മദ് ഹാജി, കെ.ടി.കെ മൂസ, ഹമീദ്, ഇസ്മായിൽ, ഇബ്രാഹിം, സഫിയ, നഫീസ. മരുമക്കൾ: അബ്ദുല്ല, മഹ്മൂദ്, ജമീല, സറീന, ഫൗസിയ, ഹാജറ, സലീന. ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു വാണിമേൽ: പുതുക്കയം തെക്കേ നെല്ലിയുളള പറമ്പത്ത് രഞ്ജിഷ് എന്ന രഞ്ചു (32) ബൈക്ക് അപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന പുതുക്കയം പായികുണ്ടുമ്മൽ ധനേഷിനെ (34) പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.30 നാണ് അപകടം. കുളമ്പറമ്പിലെ എ.ടി.എം കൗണ്ടറിൽനിന്നും പണമെടുത്ത് തിരിച്ചു വരുന്നതിനിടെ ഭൂമിവാതുക്കൽ ടൗണിലെ ഇറക്കത്തിലാണ് ബൈക്ക് അപകടത്തിൽപെട്ടത്. ഒരാൾ റോഡിൽ വീണ നിലയിലും മറ്റൊരാൾ സമീപത്തെ കെട്ടിടത്തിന് സമീപത്തേക്ക് തെറിച്ച നിലയിലുമായിരുന്നു. പരിസരവാസികളാണ് രണ്ടുപേരെയും ആശുപത്രിൽ എത്തിച്ചത്. രഞ്ജിഷ് ആശുപത്രിയിലേക്കുളള വഴിയിൽ മരിച്ചു. വിദേശത്ത് അക്കൗണ്ടൻറായ രഞ്ജിഷ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. ശേഷം ബംഗളൂരൂവിൽ സുഹൃത്തിനോടൊപ്പം ഹോട്ടൽ കച്ചവടം നടത്തിവരുകയായിരുന്നു. പുതുക്കയത്ത് വ്യാപാരിയായ തെക്കേ നെല്ലിയുള്ള പറമ്പത്ത് കൃഷ്ണൻെറയും ശോഭയുടെയും മകനാണ്. ഭാര്യ: വൈഷ്ണ. മകൻ: ആദ്മിക് മിഷാൻ. സഹോദരങ്ങൾ: രനീഷ്, രജീഷ്. മമ്മു നാദാപുരം: കുമ്മങ്കോട് പുത്തൂക്കണ്ടി മമ്മു (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹാരിസ് (ദുബൈ), റംല, സൽമ, സമീറ, നംസീറ, ഹഫ്സ. മരുമക്കൾ: ഉബൈദ്, അബ്ദുല്ല, സുലൈമാൻ, സജീർ, നൗഷാദ്. സഹോദരൻ: മൊയ്തുഹാജി.
കാപ്പാട്: പരേതനായ മമ്മതംകണ്ടി കുഞ്ഞിമായിൻെറ ഭാര്യ കണ്ണങ്കടവ് പടിഞ്ഞാറെ ഉമ്മർക്കണ്ടി തൈക്കണ്ടി (99) നിര്യാതയായി. മക്കൾ: അഹ്മദ് കോയ, അബ്ദുറഹിമാൻ കുട്ടി, അബ്ദുൽ ഖാദർ, യൂസഫ്, മൊയ്തീൻകോയ (ഗ്ലോബൽ ചേമഞ്ചേരി ജിസി.സി കുവൈത്ത് ചാപ്റ്റർ പ്രവർത്തക സമിതി അംഗം). മരുമക്കൾ: നഫീസ, ശാഹിദ, ആമിന, സൈനബ, ബുഷറ നജാത്ത്. അഷ്റഫ് കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ അഷ്റഫ് (37) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ് (മുംബൈ). മാതാവ്: ഖദീജ. സഹോദരങ്ങൾ: ജമീല, സുഹറ, ആയിഷ, സക്കീന, സലാം, സിറാജ്, ഹംസ.
വേങ്ങര: കണ്ണമംഗലം എരണിപ്പടി സ്വദേശിയും കോഴിക്കോട് കക്കട്ടിൽ താമസക്കാരനുമായ പള്ളിയാളി മരക്കാർ കുട്ടി (70) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. നേരേത്ത കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നുള്ള കോവിഡ് ടെസ്റ്റിൽ പോസിറ്റിവ് ആയതോടെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ, മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ മരിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനിടെ കോവിഡ് സ്ഥിരീകരിച്ച ഇയാളുടെ മകൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം കണ്ണമംഗലം എടക്കാപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. ഭാര്യമാർ: കദിയുമ്മ, സുഹ്റ. മക്കൾ: മുഹമ്മദ്, അബ്ബാസ്, റഷീദ്, കുഞ്ഞിപ്പാത്തൂട്ടി, ഗഫൂർ, ഇസ്മായിൽ, സൗജ, സലീന, സുമിയത്ത്, സമീറ, ജംഷീറ. മരുമക്കൾ: ഫാത്തിമ, അസ്മാബി, മുബീന, ജസ്ന, ഇബ്രാഹിം, ഹമീദ്, മരക്കാർ, അഷ്റഫ്, അസ്ലം, ഷൗക്കത്ത്. സഹോദരങ്ങൾ: ബീരാൻ കുട്ടി, ഇത്തീമ, താച്ചുട്ടി, പരേതനായ മുഹമ്മദ് കുട്ടി.
പരപ്പനങ്ങാടി: ചിറമംഗലത്തെ നരിക്കോടൻ അലവിയുടെ മകൻ സൈതാലിക്കുട്ടി (72) മൈസൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചു. പരപ്പനങ്ങാടിയിലെ ട്രക്കർ ഡ്രൈവറായിരുന്നു. കുടുംബസമേതം മൈസൂരുവിലാണ് താമസം. അവിടെത്തന്നെ ഖബറടക്കി. ഭാര്യ: ബീപാത്തു. മക്കൾ: അബ്ദുൽ ഗഫൂർ, ജലീൽ, ഷഹന. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ഹംസക്കുട്ടി.
പരപ്പനങ്ങാടി: . ചെട്ടിപ്പടി ഹെൽത്ത് സൻെറർ പരിസരത്ത് താമസിക്കുന്ന ഒ.എം. ഇമ്പിച്ചികോയ തങ്ങളാണ് (68) േകാഴിേക്കാട് െമഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ: ബീക്കുഞ്ഞി ബീവി. മക്കൾ: ഒ.എം. ജലീൽ തങ്ങൾ (മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ക്ലർക്ക്), ഹസീന ബീവി, ഹംദാൻ തങ്ങൾ, റിയാസ് തങ്ങൾ, ആസിഫ് തങ്ങൾ (കോഓപറേറ്റിവ് കോളജ് അധ്യാപകൻ), മൻഷൂഫ് തങ്ങൾ, ആയിശ ബീവി, ജുമാന ബീവി, അജ്മൽ തങ്ങൾ. മരുമക്കൾ: അസ്മാബി (മണ്ണാർക്കാട്), അബ്ദുൽ കരീം തങ്ങൾ (ഇരിങ്ങാവൂർ), ഷെറീന ബീവി (കോട്ടക്കൽ), റസിയ ബീവി (പുഴക്കാട്ടിരി), ഇർഫാന ബീവി (വളാഞ്ചേരി), ഫളീല ബീവി (പട്ടാമ്പി), ശിഹാബ് തങ്ങൾ (വാരണാക്കര), റഹീം തങ്ങൾ (പറപ്പൂർ).
ഫറോക്ക്: (67) നിര്യാതനായി. സി.പി. എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും ഫറോക്ക് ഏരിയ സെക്രട്ടറിയുമായിരുന്നു. കോഴിക്കോട് കോഒാപറേറ്റിവ് ആശുപത്രി വൈസ് പ്രസിഡൻറ്, ഫറോക്ക് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കർഷക സംഘം ജില്ല കമ്മിറ്റി അംഗം, എൽ.ഡി.എഫ് ബേപ്പൂർ മണ്ഡലം സെക്രട്ടറി, ബേപ്പൂർ മണ്ഡലം െഡവലപ്മൻെറ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ രാമുട്ടി. മാതാവ്: ചിരുത. ഭാര്യ: ഇ. പ്രസന്ന (റിട്ട. ബാങ്ക് മാനേജർ, ഫറോക്ക് സർവിസ് സഹകരണ ബാങ്ക്). മക്കൾ: പ്രവീൺ (കാർഗോ വിഭാഗം, കാലിക്കറ്റ് എയർപോർട്ട്), പ്രശോഭ് (സിഡ്കോ കോഴിക്കോട്). സഹോദരങ്ങൾ: കുട്ടൻ, പരേതരായ അപ്പുക്കുട്ടൻ, ഇമ്പിച്ചുട്ടി, അപ്പു, അമ്മുകുട്ടി, കാളി, മാളുകുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നല്ലളം ശ്മശാനത്തിൽ.
ഉളേള്യരി: മുണ്ടോത്ത് കണ്ണിപ്പൊയിൽ (65) നിര്യാതനായി. ഭാര്യ: പരേതയായ രോഹിണി. മക്കൾ: വിവേക്, വിപിന. മരുമകൻ: ഗിരീഷ് കരിയാത്തൻകാവ്. പിതാവ്: പരേതനായ ചന്തുക്കുട്ടി. മാതാവ്: പരേതയായ ദേവകി. സഹോദരങ്ങൾ: ഭാസ്കരൻ, മോഹനൻ, രവി, പ്രേമ, പുഷ്പ, രാധ, പരേതനായ ഭരതൻ.
പെരുവയൽ: കല്ലേരി നടുക്കാട്ടിൽ (23) നിര്യാതനായി. ഡി.വൈ.എഫ്.ഐ കല്ലേരി ടൗൺ ജോയൻറ് സെക്രട്ടറിയാണ്. മാതാവ്: ഷീബ. പിതാവ്: വിജയൻ (യൂനിവേഴ്സൽ ഇൻഡസ്ട്രി കല്ലേരി). സഹോദരി: വിസ്മയ.
കൊടുവള്ളി: പറമ്പത്തുകാവ് ചുണ്ടപ്പുറം കെ.വി. (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആയിഷ, സുഹറ, മൈമൂന, ഹസീന, ശംസുദ്ദീൻ, സൈനുദ്ദീൻ, അബ്ദുൽ അസീസ്. മരുമക്കൾ: സുലൈമാൻ, റഷീദ്, അബ്ദുൽ സലാം, ഖാസിം, സബീല, ജസ്ന, മുബീന. സഹോദരൻ: പരേതനായ കുറ്റിക്കാട്ടൂർ ആലി മാസ്റ്റർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പറമ്പത്തുകാവ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
നാദാപുരം: പുത്തൻപുരക്കൽ അക്സ (76) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: സഫിയ, റഫീഖ്, സറീന, നൗഷാദ്, ഫൈസൽ അക്സ. മരുമക്കൾ: സൂപ്പി എക്സ്ചേഞ്ച്, മമ്മൂട്ടി, സമീറ, ശരീഫ, ഹസ്ന. സഹോദരങ്ങൾ: മമ്മു, മൊയ്തു, അന്ത്രു, മാമി, ഇബ്രാഹിം, പോക്കർ.
അത്തോളി: കൊങ്ങന്നൂർ ചക്കുംകുളത്തിൽ (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജെറീഷ്, റമീസ്, റംഷീന. മരുമക്കൾ: നവാസ്, റംഷീന, െെജസീന. അശോകൻ കിഴക്കുംമുറി: അമ്പടക്കാട്ടു താഴത്ത് ഞേറക്കാട്ട് അശോകൻ (73) നിര്യാതനായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: നിർമല. മക്കൾ: അനിഷ (ശ്രീനാരായണ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ ചേളന്നൂർ), അരുൺ. മരുമകൻ: രാജേഷ് (ഗോകുലം ചിറ്റ്സ്). സഹോദരങ്ങൾ: ശ്രീദേവി, ഭാസുര, പ്രകാശിനി, ജയശ്രീ, പരേതയായ വിലാസിനി. ചന്ദ്രിക നല്ലളം: പൊന്നാനി, പള്ളപ്രം, കരിപ്പോത്ത് ചന്ദ്രിക (ചന്ദ്രമതി -78) കോഴിക്കോട് നല്ലളത്ത് മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: തീത്തൻ (വാസു). മക്കൾ: പ്രമോദൻ, പ്രമീള, ലതിക, രേണുകാദേവി, മൃദുല. മരുമക്കൾ: രവീന്ദ്രൻ, ചാരു, രമേശൻ, പരേതനായ ജയരാജൻ. സഞ്ചയനം ബുധനാഴ്ച.