Obituary
മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് വെളിയിൽ വീട്ടിൽ പരേതനായ മോഹനെൻറ ഭാര്യ രാധാമണി (74) നിര്യാതയായി. മക്കൾ: സുധീർ, സുജീവ് (ഇരുവരും വ്യാപാരികൾ), സുമേഷ് (ബിവറേജസ് കോർപറേഷൻ). മരുമക്കൾ: രനിത, ജൂലാദേവി (അധ്യാപിക, മണ്ണഞ്ചേരി പൂന്തോപ്പ് യു.പി സ്കൂൾ), സ്മിത.
ചെങ്ങന്നൂർ: പ്രശസ്ത ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധനും ഫ്രണ്ടിയർ ലൈഫ് ലൈൻ ആശുപത്രി, ദ സ്റ്റഡി ഇൻറർനാഷനൽ സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ ചെയർമാനുമായ ചെങ്ങന്നൂർ കോട്ടൂരേത്ത് വീട്ടിൽ പത്മശ്രീ ഡോ. കെ.എം. ചെറിയാെൻറ ഭാര്യ സെലിൻ ചെറിയാൻ (73) ചെന്നൈയിൽ നിര്യാതയായി. ചെങ്ങന്നൂർ കോടുകുളഞ്ഞി ഓട്ടാപ്പീസിൽ കുടുംബാംഗമാണ്. മക്കൾ: സന്ധ്യ, സഞ്ജയ്. മരുമക്കൾ: ദിവ്യ, പരേതനായ ഷെബി ജോയ്.
ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് വടക്കോണത്ത് വീട്ടിൽ വി.എൻ. പരമേശ്വരൻ നായരുടെ (ഭിലായ് സ്റ്റീൽ പ്ലാൻറ് റിട്ട. ഉദ്യോഗസ്ഥൻ) ഭാര്യ രമണി (75) നിര്യാതയായി. തിരുവല്ല കിഴക്കനോതറ ചെറുകര കുടുംബാംഗമാണ്. മകൻ: ശ്രീജിത്ത് (കാനഡ). മരുമകൾ: ഹിത (കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പല്ലന: പുന്നശ്ശേരി മുഹമ്മദുകുഞ്ഞ് ലബ്ബയുടെ മകളും വെണ്ണ തെക്കതിൽ അബൂബക്കർ കുഞ്ഞിെൻറ ഭാര്യയുമായ അദ്ബി കുഞ്ഞ് (90) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, ആരിഫ, ശരീഫ് കുട്ടി, പരേതരായ അബ്ദുൽ ഖാദർ കുഞ്ഞ്, നിസാർ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് ചക്കാല നികർത്തിൽ ലത്തീഫിെൻറ ഭാര്യ ബീവി (56) നിര്യാതയായി. മക്കൾ: റഹീം, റൈഹാനത്ത്. മരുമക്കൾ: നാസിഫ്, സുബീന.
മംഗലംഡാം: കുളികടവ് കരോട്ട് കിഴക്കേൽ വീട്ടിൽ ബേബി തോമസ് (68) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജിനോയ്, ജസ്റ്റിൻ, ജിസ. മരുമകൾ: സോണിയ, ആൻസി.
തോണിപ്പാടം: അഞ്ചങ്ങാടിയിൽ വാസു (84) നിര്യാതനായി. ഭാര്യ: പരേതയായ വേശു. മക്കൾ: ജനാർദനൻ, ചന്ദ്രിക, വിജയൻ, ചെന്താമര, വിനു, വിനേഷ്. മരുമക്കൾ: വത്സല, ഗംഗാധരൻ, രാധ, ജയന്തി, മൈത്രി, ലേഖ.
അണ്ടത്തോട്: പുന്നയൂര്‍ക്കുളം കിഴക്കേചെറായി തെക്കയില്‍ യൂസുഫ് (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: റഷീദ്, നാസര്‍, ഹസീന. മരുമക്കള്‍: ആബിദ, ഷംല.
കുഴൽമന്ദം: കുത്തനൂർ മലഞ്ചിറ്റി കേലുമാൻ കളത്തിൽ അഴകൻകുമരത്ത് വീട്ടിൽ എ. പ്രസാദ്കുമാർ (70) നിര്യാതനായി. ഭാര്യ: ഉഷ പ്രസാദ്. മകൾ: നിഷ പ്രസാദ്. മരുമകൻ: അജിത്. സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന് വീട്ടുവളപ്പിൽ.
പുതൂര്‍ക്കര: പരേതനായ കൊടിക്കുന്നില്‍ സുബ്രഹ്മണ്യ സ്വാമിയുടെയും സരസ്വതിയുടെയും മകന് കെ.എസ്. രാംകുമാര്‍ (രാമു- 40) നിര്യാതനായി. അയ്യന്തോളില്‍ ടാക്സി ഡ്രൈവറായിരുന്നു. എറണാകുളത്ത് ജോലിക്കിടെ താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദ്രോഗം മൂലമാണ് മരിച്ചത്. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകനും കലാകാരനുമായിരുന്നു. ഭാര്യ: സിന്ധു. മകള്‍: ശ്വേദിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശൂര്‍ എം.ജി റോഡിലെ ബ്രാഹ്മണ സമൂഹശ്മശാനത്തില്.
കോടാലി: അമ്പനോളി നെടുമ്പിള്ളി സുബ്രന് (73) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കള്‍: അനിത, വിപിനചന്ദ്രന്‍. മരുമക്കള്‍: പരേതനായ ചന്ദ്രന്, സജിത.
ചെർപ്പുളശ്ശേരി: കാവുവട്ടം പാറയ്ക്കൽ മുക്കോണത്ത് പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ എം. നാരായണൻകുട്ടിയുടെ ഭാര്യ മുതൽ പുരയിടത്ത് ശ്രീദേവി (87) നിര്യാതയായി. മലബാറിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖരായിരുന്ന എം.പി. നാരായണ മേനോൻ-എം.പി. ഗോവിന്ദ മേനോൻ സഹോദരൻമാരുടെ മരുമകളുടെ മകളാണ്. മക്കൾ: എം.പി. രമേഷ് (കഥാകൃത്ത്, കവി, അസിസ്റ്റൻറ് പോസ്റ്റൽ സൂപ്രണ്ട് ഷൊർണൂർ ആർ.എം.എസ്), എം.പി. സുരേഷ് (ക്വസ്റ്റ് ലാബ്, യു.എസ്). മരുമക്കൾ: അജിത, സബിത.