Obituary
ഇരുവള്ളൂർ: പരേതനായ കോറോത്ത് പെരവക്കുട്ടിയുടെ മകൻ കെ. പ്രജീഷ് (37) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: അഷിത. മകൻ: വിനായക്. സഹോദരങ്ങൾ: പ്രസീത, പ്രതീഷ് (സി.പി.എം കോറോത്തുപൊയിൽ ബ്രാഞ്ച് അംഗം).
ചേമഞ്ചേരി: കൊളക്കാട് കേശവൻകണ്ടി ബൈജു (48) നിര്യാതനായി. പരേതരായ ബാലൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കൾ: നിപിൻ, നന്ദന. സഹോദരങ്ങൾ: അജിത, സുരേഷ്ബാബു, ഷിജിത്ത്, ഷിൻജിത്ത്, പരേതരായ തങ്കം, മനീഷ്കുമാർ, മനോജ്കുമാർ, ഷാജി.
ചാലിയം: കരുവൻതിരുത്തി പാലത്തിനു സമീപം ചുങ്കത്ത് മൊയ്തീൻകുട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: അബ്ദുല്ലത്തീഫ്, മുഹമ്മദ് അശ്റഫ്, അബ്ദുൽ വഹാബ് (ഖത്തർ), ഹസ്സൻകുട്ടി, ബീഫാത്തിമ. മരുമക്കൾ: മുഹമ്മദലി (തിരൂർ), റുഖിയ, റംല, ജംഷീന, ഫാരിസ.
കുറ്റ്യാടി: കള്ളാട് തേങ്ങാക്കല്ലുമ്മൽ ദിനേശൻ (44) നിര്യാതനായി. സഹോദരങ്ങൾ: നാരായണി (ചാത്തങ്കോട്ട്നട), നാണു, ശശി (മസ്കത്ത്).
അടൂർ: ആശുപത്രിയിൽ ചികിത്സയിലിരുന്ന ചൂരക്കോട് ചാത്തന്നുപുഴ രവിഭവനിൽ രവീന്ദ്രൻ (68) കോവിഡ് ബാധിച്ച് മരിച്ചു. കുറച്ചുനാളായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് പരുമലയിലുമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവായി. തുടർന്ന് വിദഗ്ധ ചികിത്സക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മരിച്ചു. ഏറെനാളായി ഹൃദയസംബന്ധമായ രോഗം കാരണം കിടപ്പിലായിരുന്നു. ഭാര്യ: സുഭദ്ര.
മുക്കം: നായർകുഴി മണിമുണ്ടയിൽ മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: പാത്തുമ്മ പന്നിക്കോട്. മക്കൾ: അബ്ദുറഷീദ് (ഖത്തർ), നവാസ്, നിഷാബ് (സൗദി), റസീന. മരുമക്കൾ: സഫ്ന കരുവമ്പൊയിൽ, നസീറ മുക്കം, ഫർസാന കൂടരഞ്ഞി, അബു കരുവമ്പൊയിൽ.
തിരുവല്ല: കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കൂറ്റൂർ 11ാം വാർഡിൽ പള്ളിപ്പറമ്പിൽ സരസുവാണ് (65) മരിച്ചത്. കരൾ രോഗത്തെ തുടർന്ന് ആഗസ്റ്റ് 24ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സരസു ചൊവ്വാഴ്ച രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്കാരം പിന്നീട്.
മാരാരിക്കുളം: ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എസ്.എൽ പുരം പുത്തൻവെളിയിൽ പരേതരായ ജോസഫിെൻറയും ഏലിയാമ്മയുെടയും മകൻ ജെ. സൈമണാണ് (36) മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അപകടം. ഗുരുതര പരിക്കേറ്റ സൈമണിനെ മാരാരിക്കുളം പൊലീസ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടനിർമാണ തൊഴിലാളിയാണ്.
മീനച്ചിൽ: കടയം വണ്ടനാനിക്കൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ സരസമ്മ (92) നിര്യതയായി. പരേത ഏറ്റുമാനൂർ വല്ലേൽ കുടുംബാഗമാണ്. മക്കൾ: സുനന്ദ, ശോഭന, ഉഷ, ജലജ, സുധീർ, പരേതയായ ഇന്ദിര.
കൊയിലാണ്ടി: ചീനംപള്ളിപ്പറമ്പിൽ ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: രാജൻ, സജീവൻ, ഫൽഗുനൻ, മനോജൻ, പരേതനായ ജ്യോതി പ്രകാശ്, ഷിജു, നൈജു, പരേതയായ മല്ലിക, പുഷ്പ, ഉഷ, നിഷ.
കുറ്റ്യാടി: കേരള ഗ്രാമീൺ ബാങ്ക് റിട്ട. മാനേജർ കോതോട് കുഞ്ഞിപറമ്പത്ത് ടി.എ. വിജയൻ (61) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ജിതിൻ പി. വിജയൻ (ആർസെൽ ലാബ് കോഴിക്കോട്), ഡോ. അതുൽ സി. വിജയൻ. മരുമക്കൾ: സുരഭി, ഡോ: അഞ്ജലി. സഹോദരങ്ങൾ: ടി.എ. ബാലൻ, സുലോചന (വാണിമേൽ), പരേതയായ സുമതി.
തിരുവള്ളൂർ: പരേതനായ കിഴക്കേമലയിൽ കണ്ണെൻറയും കല്യാണിയുടെയും മകൻ കണ്ടോത്ത് പറമ്പത്ത് സുരേന്ദ്രൻ (47) നിര്യാതനായി.ഭാര്യ: ഷൈമ. മക്കൾ: അഭിഷേക്, സനു. സഹോദരങ്ങൾ: നാണു, ഭാസ്കരൻ.
തിരുവള്ളൂർ: പരേതനായ കിഴക്കേമലയിൽ കണ്ണെൻറയും കല്യാണിയുടെയും മകൻ കണ്ടോത്ത് പറമ്പത്ത് സുരേന്ദ്രൻ (47) നിര്യാതനായി.
ഭാര്യ: ഷൈമ. മക്കൾ: അഭിഷേക്, സനു. സഹോദരങ്ങൾ: നാണു, ഭാസ്കരൻ.