Obituary
KTD101JAMES Sebastian 27 പാലാ: സൗദി റിയാദില്‍ വാഹനാപകടത്തില്‍ തിടനാട് സ്വദേശി മരിച്ചു. തിടനാട് ഐക്കര സെബാസ്റ്റ്യൻെറ മകന് ജയിംസ് സെബാസ്റ്റ്യനാണ് (27) മരിച്ചത്. റിയാദിലെ യുനൈറ്റഡ് ഫുഡ് ഇന്ഡസ്ട്രിയിലെ (ഡീമാക് കമ്പനി) റീജനല്‍ മാനേജറായിരുന്നു. കഴിഞ്ഞ മൂന്നിന് ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുവന്ന കാര്‍ ജയിംസിൻെറ കാറില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. രണ്ടുവര്‍ഷം മുമ്പാണ് ജയിംസ് സൗദിയിലേക്ക് പോയത്. ഡിസംബറില്‍ നാട്ടിൽ വരാനിരിക്കുകയായിരുന്നു. മാതാവ്: അന്നക്കുട്ടി. സഹോദരി: ജിഷ. കോവിഡിൻെറ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുമെന്നാണ് അറിയുന്നത്. വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കാർ കടമുറിയിലേക്ക് ഇടിച്ചുകയറി; യാത്രികൻ മരിച്ചു ചങ്ങനാശ്ശേരി: എം.സി റോഡിൽ തുരുത്തിയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ കടമുറിയുടെ ഭിത്തിയിലേക്ക് ഇടിച്ചുകയറി കാർ യാത്രികൻ മരിച്ചു. കായംകുളം പുലരിച്ചന്ത ഭാഗത്ത് കോട്ടത്തറയിൽ കുഞ്ഞുപിള്ളയുടെ മകൻ അനിൽ കുമാറാണ് (51) മരിച്ചത്. ഒപ്പം യാത്ര ചെയ്ത മാടപ്പള്ളി ഊട്ടിക്കൽ ബാബുവിന് (45) പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ച 2.30ഓടെയാണ് അപകടം. കായംകുളത്തുനിന്ന് കുമരകത്തേക്ക് തടി വെട്ടാൻ പോയതായിരുന്നു ഇരുവരും. ഉറങ്ങിയതാവാം അപകട കാരണമെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിൻെറ ഭാഗം പൂർണമായും തകർന്നു. ശബ്ദം കേട്ട് അയൽവാസികളും സമീപ ഫ്ലാറ്റിൽ താമസിക്കുന്നവരും ഉണർന്നപ്പോഴാണ് അപകടം അറിയുന്നത്. പൊലീസ് എത്തി ഇയാളെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു.
കൊയിലാണ്ടി: നടുവത്തൂർ വൈറ്റ് ഹൗസിൽ സി.വി.എം (73) നിര്യാതനായി. ഭാര്യമാർ: പരേതയായ റോസ് മഹൽ ആയിഷ, സുഹറ. മക്കൾ: സക്കീന, സൗദ റഫീഖ്, നാസർ(കുവൈത്ത്), റഹിം, നുസ്രത്ത് ബഷീർ (പ്രസിഡൻറ്, മഹിള കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം കമ്മിറ്റി), റഷീദ നവാസ് (ടീച്ചർ, എം.എസ്.എസ് പബ്ലിക് സ്കൂൾ, കോരപ്പുഴ), റഈസ് (മാനേജർ ബെല്ല ഫർണിച്ചർ, നടുവണ്ണൂർ), ഫാത്തിമ. മരുമക്കൾ: സി.വി.എം റഫീഖ്, ഫസീറ കിസ്വ, ഷാഹിദ സായ, ബഷീർ കണിശൻ, നവാസ് ഷാമിയ, നാഫിയ ആയിഷാസ്. സഹോദരങ്ങൾ: ഇമ്പിച്ചിമൊയ്തി, ഹുസൈൻ, നഫീസ, ഉമ്മർ, സുഹറ.
പാറോപ്പടി: നെട്ടൂർ വയലിൽ (72) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഷാജി, ഷീബ. മരുമക്കൾ: ബിന്ദു, രമേശൻ. സഞ്ചയനം വെള്ളിയാഴ്ച.
അഴിഞ്ഞിലം: പാറമ്മൽ മംഗലത്ത് പൂഞ്ചോല (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാധാകൃഷ്ണൻ, ശശികുമാർ, സുനിത, രാജേന്ദ്രൻ, പ്രമീള. മരുമക്കൾ: ബിന്ദു, ഷിജിത, സിദ്ധാർഥൻ, രോഷ്നി, ലതീഷ് ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കുഞ്ഞിരാമൻ കരുവിശ്ശേരി: വലിയപറമ്പത്ത് കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷാജു, ജിഷ. മരുമക്കൾ: മധു, സുബിത. സഞ്ചയനം ബുധനാഴ്ച.
അഴിഞ്ഞിലം: പാറമ്മൽ പൂഞ്ചോല (70 ) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: കിഷോർ കുമാർ, ഗിരീഷ് കുമാർ, ആദർശ് മരുമക്കൾ: ബവിത, കിഷോർ കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാനാരിയിൽ. സഞ്ചയനം ശനിയാഴ്ച.
അബ്ദുൽ ഖാദർ കിണാശ്ശേരി: കുളങ്ങരപീടിക കാവിലാടത്ത് അബ്ദുൽ ഖാദർ (73) നിര്യാതനായി. ഭാര്യ: ഒ.വി. ആയിഷബി. മക്കൾ: ബുഷറ, സോഫിയ, സാജിദ. മരുമക്കൾ: ഷമീർ, നാസർ, മൊയ്തീൻകോയ. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, അബ്ദുൽകരീം, അബ്ദുൽ ഗഫൂർ, സൈനബ, സുഹറ, റസിയ, കദീശബി, പരേതരായ ബീവി, ആസിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കോന്തനാരി പള്ളി ഖബർസ്ഥാനിൽ.
ഉഷാകുമാരി മെഡിക്കൽ കോളജ്: കിണറുകണ്ടിയിൽ (സോപാനം) ശശിധരൻ നായരുടെ (റിട്ട. എസ്.ടി.ഒ കേരള ഫയർഫോഴ്സ്) ഭാര്യ ഉഷാകുമാരി (59) നിര്യാതയായി. ചെറുക്കൽ വീട്ടിൽ പരേതനായ ദാമോദരൻ നായരുടെയും കെ.സി. ചന്ദ്രമതിയുടെയും മകളാണ്. മക്കൾ: സുമേഷ് (മർച്ചൻറ് നേവി), സുധീഷ് (കൊച്ചിൻ എക്സ്പോർട്സ്), സൗമ്യ. മരുമക്കൾ: സബി (നന്മണ്ട എച്ച്.എസ്.എസ്), ശ്രീഷ്ണ, പ്രിയ. സഹോദരങ്ങൾ: കെ.സി. മനോജ്കുമാർ (െഎ.ഐ.എം കോഴിക്കോട്), സബീവ് കുമാർ (കുന്ദമംഗലം ഈസ്റ്റ് എ.യു.പി.എസ്), സുരേഷ്ബാബു (എൻ.ഐ.ടി ചാത്തമംഗലം). സഞ്ചയനം വെള്ളിയാഴ്ച. മീനാക്ഷി അമ്മ കക്കോടിമുക്ക്: കൊല്ലൻകണ്ടി മീനാക്ഷി അമ്മ (88) കരുമല നിര്യാതയായി. മക്കൾ: ചന്ദ്രമതി, സുരജ രാഗസുധ. മരുമക്കൾ: പരേതരായ ഗോവിന്ദൻകുട്ടി കിടാവ്, ജനാർദനൻ മാസ്റ്റർ രാഗസുധ. സഞ്ചയനം ബുധനാഴ്ച.
രാമചന്ദ്രൻ നായർ ഇരുവള്ളൂർ: പരേതനായ കവലാലത്ത് പത്മനാഭൻ നായരുടെ മകൻ രാമചന്ദ്രൻ നായർ (66) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: രമ്യ, രമ്യജ്. മരുമക്കൾ: മണി (കൂടത്തായ്), അശ്വതി. സഹോദരങ്ങൾ: ലീല, രാധ, വേണു നായർ. ദേവദാസൻ അത്തോളി: ചോനോംകുന്നത്ത് ദേവദാസൻ (78) പുതിയോട്ടിൽ നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: അജിത, മിനി, ഷാജു, ജിഷ. മരുമക്കൾ: സുരേന്ദ്രൻ, സുരേഷ്ബാബു, പ്രദീപൻ, ബീന. സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ, രാജൻ, ശ്രീനിവാസൻ, പരേതനായ കുമാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
കടലുണ്ടി: നാടക നടനും സംസ്കാര മണ്ണൂർ എക്സിക്യൂട്ടീവ് അംഗവുമായ (67) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: ലളിത. മക്കൾ: ലിജു, ലിൻസി. മരുക്കൾ: പ്രജീഷ്, നീതു. സഹോദരങ്ങൾ: പ്രേമാവതി, ധർമരാജൻ, പുഷ്പവല്ലി, ദിലീപ്. സഞ്ചയനം ബുധനാഴ്ച. സറീന കൊടിയത്തൂർ: വേരൻ കടവത്ത് മൂഴിക്കൽ കുട്ടിഹസൻെറ മകൾ സറീന (38) നിര്യാതയായി. മാതാവ്. ആമിന. സഹോദരങ്ങൾ: കമാലുദ്ധീൻ (ഖത്തർ), സക്കീന, സാജിത, സൈഫുന്നിസ, റൈഹാനത്. സരോജിനി കാക്കൂർ: പി.സി പാലം വള്ളിയാട്ടു പൊയിലിൽ സരോജിനി (63) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച. പരേതരായ ചെക്കൂട്ടി, നാണി എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: പ്രേമൻ, സുരേന്ദ്രൻ, തങ്കമണി (ഈന്താട്), വാസന്തി.
നടക്കാവ്: പുത്തന്‍വീട്ടില്‍ ആലിക്കോയയുടെ ഭാര്യ ചെറിയ തോപ്പിലകത്ത് (58) നടക്കാവ് പി.എം. കുട്ടി റോഡ് പുത്തന്‍വീട്ടില്‍ നിര്യാതയായി. പരേതരായ കുഞ്ഞിത്താന്‍ മാളിയക്കല്‍ മാമുക്കോയയുടെയും സി.ടി. കുഞ്ഞിബിയുടെയും മകളാണ്. മക്കള്‍: ജസീന, ജലീസ. മരുമക്കള്‍: കെ.എം. ഗദ്ദാഫി, പി.ടി. ആസിഫ് ഉസ്മാന് (ദുബൈ). സഹോദരങ്ങള്‍: സി.ടി. മുഹമ്മദലി (ദമ്മാം), സുബൈദ, സുഹറാബി, റസിയാബി, കദീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.
പൊലീസിൻെറ അസഭ്യം പൊലീസിൻെറ അസഭ്യം: ആത്മഹത്യക്ക് ശ്രമിച്ച ഡ്രൈവർ മരിച്ചു ഗൂഡല്ലൂർ: ജനങ്ങൾ നോക്കിനിൽക്കെ എസ്.ഐ അസഭ്യം പറഞ്ഞ മനോവിഷമത്തിൽ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഡ്രൈവർ ചികിത്സ ഫലിക്കാതെ മരിച്ചു. ഗൂഡല്ലൂർ എം.ജി.ആർ നഗറിലെ ത്യാഗരാജൻ (47) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 30ന് വൈകീട്ട് 6.30നാണ് സംഭവം. നാടുകാണി ഭാഗത്തുനിന്ന് ഗൂഡല്ലൂരിലേക്ക് വരവെ ലോറി ചിലരെ ഇടിക്കാൻ പോയെന്ന് പറഞ്ഞ് പൊലീസിന് വിവരം നൽകി. എസ്.ഐമാർ എത്തി ത്യാഗരാജനോട് കാര്യം അേന്വഷിക്കവെ തെറിപറയുകയും രേഖ കാണിക്കാൻ ആവശ്യപെടുകയും ചെയ്തപ്പോൾ ലോറിയിൽ കയറിയ ത്യാഗരാജൻ മണ്ണണ്ണ എടുത്ത് ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതര നിലയിലായ ഇയാളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരിച്ചു. ജീവനൊടുക്കാൻ കാരണം പൊലീസ് അസഭ്യം പറഞ്ഞതിലെ വിഷമം മൂലമാെണന്ന് ത്യാഗരാജൻ മരണമൊഴി നൽകിയിട്ടുണ്ട്. ഭാര്യ: നിർമല. മക്കൾ: കലൈരാജ്, കൗശല്യ. GDR DVR (47)