Obituary
ബാലുശ്ശേരി: കപ്പുറം ചെറുപാലത്ത് പൊയിൽ (61) നിര്യാതനായി. ഭാര്യ: സൗദ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, മൂസ, അബ്ദുൽ ജബ്ബാർ, ആമിന, സൈനബ, ആയിഷ, മറിയം, ഖദീജ, നഫീസ. ഷർവി വടകര: വി.ഒ. റോഡിലെ കേളോത്ത് അൽകാസിലെ ആലിപ്പിയുടെയും ഖദീജയുടെയും മകൾ മുക്കോലക്കൽ ഷർവി (36) നിര്യാതയായി. ഭർത്താവ്: തലശ്ശേരി നടുവത്ത് വളപ്പിൽ സമീർ (ജിദ്ദ). മക്കൾ: മുഹമ്മദ് ഷസിൻ, മുഹമ്മദ് സാഹിൽ, സിയാന ഫാത്തിമ. സഹോദരങ്ങൾ: ഷമ്മി, സജി, സഫ്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് അമ്പിലാം പള്ളി ഖബർസ്ഥാനിൽ.
കൂടരഞ്ഞി: കോലോത്തുംകടവ് ചാത്തൻചിറ (70) നിര്യാതനായി. കൂടരഞ്ഞി മഹല്ല് ടൗൺ ജുമാ മസ്ജിദ് മുൻ ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞീമ. മക്കൾ: സുലൈഖ, കബീർ, കദീജ, മുസ്തഫ, മൈമൂന, ഫിറോസ്, സുഹാന, തസ്ലീന. മരുമക്കൾ: റഹ്മത്തുന്നിസ, നല്ല കോയ (ലക്ഷദ്വീപ്), ശബ്ന, ഷഫ്ന, മുഹമ്മദ് ഷാ, ആഷിഖ്.
എലത്തൂർ: ചെട്ടികുളം കൂട്ടിൽ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: സാബിറ, അബ്ദുൽ റഹ്മാൻ (റഹീം). മരുമക്കൾ: പടിക്കലകണ്ടി മമ്മദ്, ശബാന ഉേള്ള്യരി. സഹോദരങ്ങൾ: അഹമ്മദ് കോയ, മമ്മത് കോയ, നഫീസ.
ഓമശ്ശേരി: പൂളപ്പൊയിൽ മണ്ണത്താങ്കണ്ടി കുട്ടിഹസൻ (70) നിര്യാതനായി. ഓമശ്ശേരി ഡീലക്സ് ഹോട്ടലിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഫൗസിയ, റൂബിയ, റഫീഖ് (ദുബൈ), സൗദ. ബിച്ചീവി കൊളത്തറ: റഹിമാൻ ബസാറിൽ താമസിക്കുന്ന പരേതനായ താന്നിക്കോട് അബ്ദുറഹിമാൻെറ ഭാര്യ താന്നിക്കോട്ട് ബിച്ചീവി (88) നിര്യാതയായി. മക്കൾ: പാത്തൈ, സുഹറാബി, ബഷീർ, പരേതനായ ഉസ്മാൻ. മരുമക്കൾ: കെ.എച്ച്. കോയ, എം.പി. കോയ (ഒളവണ്ണ), വാഹിദ, സുബൈദ.
കോവിഡ്: പയ്യോളി സ്വദേശി കുവൈത്തിൽ മരിച്ചു പയ്യോളി: കുവൈത്തിൽ കോവിഡ് ബാധിച്ച് പയ്യോളി സ്വദേശി കടലമ്പത്തൂർ കുഞ്ഞബ്ദുല്ല (64) മരിച്ചു. ഞായറാഴ്ച വൈകീട്ട് മിഷിരിഫ് ഫീൾഡ് ആശുപത്രിയിലാണ് മരണം. ഒരു മാസമായി ആശുപത്രികളിൽ ചികിത്സയിലായിരുന്നു. 40 വർഷമായി കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഷഹറൂസ് (ഫ്രഷ് മാർട്ട്, പയ്യോളി), സഹല. മരുമക്കൾ: നൗഫൽ, ഹുസ്ത. സഹോദരങ്ങൾ: അബൂബക്കർ, ആമിന. മൃതദേഹം കുവൈത്തിൽ ഖബറടക്കും.
ഒള്ളൂർ: കിഴിക്കുന്നത്ത്് തറവാട്ടിലെ മീത്തച്ചോറ (75) നിര്യാതനായി. പിതാവ്: പരേതനായ കിഴിക്കുന്നത്ത് കണാരൻ. മാതാവ്: നാരായണി. ഭാര്യ: നാരായണി. മക്കൾ: സുധൻ (ചുമട്ടുതൊഴിലാളി, കൊയിലാണ്ടി), സുമ, സുരേഷ്. മരുമക്കൾ: ഗോപി, മിനി, സിന്ധു. സഹോദരങ്ങൾ: കണ്ണൻ, ജാനകി, ലീല, ലക്ഷ്മി, പരേതരായ ഗോപാലൻ, ഗോവിന്ദൻ, ദേവി, നാരായണൻ, നാരായണി, മാധവി. സഞ്ചയനം വ്യാഴാഴ്ച. അബ്ദുറഹ്മാൻ മുക്കം: റിട്ട. അധ്യാപകൻ കക്കാട് ഗോശാലക്കൽ ജി. അബ്ദുറഹ്മാൻ (64) നിര്യാതനായി. തൃശൂർ വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: റുഖിയ്യ. മക്കൾ: ഷഫീഖ് ഇഹ്സാൻ (അധ്യാപകൻ, മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂർ, എസ്.വൈ.എസ് കാരശ്ശേരി സർക്കിൾ ഫിനാൻസ് സെക്രട്ടറി), ഷഫീന. മരുമക്കൾ: അബൂബക്കർ സിദ്ദീഖ് കിഴുപറമ്പ് (ദുൈബ), സഹ്ല ഷെറിൻ. സഹോദരങ്ങൾ: അഹമ്മദ് (റിട്ട. അധ്യാപകൻ), ജി. അബൂബക്കർ (റിട്ട. അധ്യാപകൻ, സെക്രട്ടറി, കോഴിക്കോട് ജില്ല മുസ്ലിം ജമാഅത്ത്), അബ്ദുറഹീം (ദുൈബ), അബ്ദുസ്സലീം (ഗവ. മ്യൂസിയം, തിരുവനന്തപുരം), ഫാത്തിമ (പി.എച്ച്.ഇ.ഡി), ആയിശ, സഫിയ, സുഹറാബി, ജുമാനത്ത്.
മാവൂർ: ചെറൂപ്പ മലപ്രം അയ്യനാരി (73) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: സുധാകരൻ, ഷിജു, പ്രജീഷ്. മരുമക്കൾ: ഷീബ, ഷിജി. സഹോദരങ്ങൾ: രാധ, പരേതരായ നാണി അമ്മ, മാധവൻ നായർ, രാമൻകുട്ടി നായർ.
മൂടാടി: മൊയില്യാട്ട് (63) നിര്യാതയായി. ഭർത്താവ്: ദാമോദരൻ നായർ. മക്കൾ: ഷിജിത്ത് (റിട്ട. മിലിട്ടറി), ഷീജ. മരുമക്കൾ: പ്രഭില മുചുകുന്ന്, സുധാകരൻ തിക്കോടി. സഹോദരൻ: ബാലകൃഷ്ണൻ മുചുകുന്ന്. ബാലാമണിയമ്മ കോഴിക്കോട്: പരേതനായ മുതുവാട്ടുമ്മൽ ശ്രീധരൻ നായരുടെ ഭാര്യ ബാലാമണിയമ്മ (70) നിര്യാതയായി. മക്കൾ: ഷാബു (കൃഷ്ണകുമാർ -ഖത്തർ), മുരളീധരൻ (വിമുക്തഭടൻ), വേണുഗോപാൽ. മരുമക്കൾ: സുഷമ, സിന്ധു, സബിത. സഹോദരങ്ങൾ: സരോജിനി അമ്മ, ശ്രീധരൻ നായർ, ചന്ദ്രമതി അമ്മ, പരേതരായ കമലാക്ഷി അമ്മ, ശ്രീദേവി അമ്മ, ചന്ദ്രൻ നായർ.
മുജീബ് റഹ്മാൻ കുറ്റിച്ചിറ: സി.ബി.വി. മുജീബ് റഹ്മാൻ (49- അറ്റ്ലസ് ഫാഷൻ, ദമ്മാം) ദമ്മാമിൽ നിര്യാതനായി. ചെറുവീട്ടിൽ മുഹമ്മദ് കോയയുടെയും (കാസർകോട്) പരേതയായ സി.ബി.വി. ഹൗസിൽ (ഇപ്പുട്ടുങ്ങൽ, കുണ്ടുങ്ങൽ) സൈനബിയുടെയും മകനാണ്. ഭാര്യ: രോഷ്നി ഖദീജ. മക്കൾ: അബ്ദുല്ല, ഉമർ, ബിലാൽ. സഹോദരങ്ങൾ: സി.ബി.വി. മുസ്തഫ, അബ്ദുൽ നാസർ, സകരിയ, മുംതാസ്, ഫാത്തിമ, സൈറബാനു.
പാണ്ടിക്കാട്: രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി മാതാവ് കിണറ്റിൽ ചാടി. യുവതിയെ രക്ഷിക്കാനാെയങ്കിലും കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവൻെറ മകൾ ആതിരയാണ് (26) തറവാട്ടുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെ 8.30നാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ആതിരയെ രക്ഷപ്പെടുത്തിെയങ്കിലും കുഞ്ഞ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയിരുന്നു. കിണറ്റിൽ ധാരാളം വെള്ളമുണ്ടായതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. പിന്നീട് മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന യൂനിറ്റ്, ട്രോമാകെയർ, സിവിൽ ഡിഫൻറ്സ്, പൊലീസ് വളൻറിയർമാർ എന്നിവർ ചേർന്ന് പത്തോടെയാണ് കുഞ്ഞിൻെറ മൃതദേഹം പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾക്കുശേഷം തിങ്കളാഴ്ച രാവിലെ എറിയാട്ടിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. കരുവാരകുണ്ട് സ്വദേശി രാജേഷാണ് ആതിരയുടെ ഭർത്താവ്. പാണ്ടിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വടകര: മേപ്പയില്‍ ഓവുപാലത്തിനു സമീപം കളത്തിങ്കല്‍ താഴ കുനിയില്‍ പി.പി. (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ. ബാലകൃഷ്ണന് (റിട്ട. ട്രാഫിക് ഇന്‍സ്പെക്ടര്‍, സതേണ്‍ റെയില്‍വേ). മക്കള്‍: ഹേമചന്ദ്രന് (റിട്ട. എ.ഇ.ഒ), പരേതനായ പ്രദീപ് കുമാര്‍ (എ.ഡി, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), ഹേമലത, ഡോ. ഷൈമലത (തൃശൂര്‍ മെഡിക്കല്‍ കോളജ്), നീമ ലത (എല്‍.ഐ.സി, വടകര). മരുമക്കള്‍: എം.കെ. മാധവന് (റിട്ട. പോര്‍ട്ട് ട്രസ്റ്റ്), ഡോ. ശ്രീനിവാസന് (ജോയൻറ് ഡയറക്ടര്‍, ഐ.എസ്.എം മെഡിസിന്), പുഷ്പരാജന്‍ (സതേണ്‍ റെയില്‍വേ), കല്യാണി (റിട്ട. പൊതുമരാമത്ത് വകുപ്പ്), ഗിരിജാദേവി (റിട്ട. ജോയൻറ് രജിസ്ട്രാര്‍, കുസാറ്റ്). മമ്മിക്കുട്ടി പതിമംഗലം: നെല്ലിക്ക പറമ്പിൽ മമ്മിക്കുട്ടി (95) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അമ്മദ്, അബു, അഷ്റഫ്, മറിയ, പാത്തുമ്മ, കദീസ, സൈനബ, സെബീറ. മരുമക്കൾ: അബൂബക്കർ, മൊയ്തീൻ, അസീസ്, അബ്ദുറഹ്മാൻ, മുഹമ്മദ്, നുസൈബ, സഫിയ, സുഹറ. മാണിക്യം പേരാമ്പ്ര: കല്ലോട് പരേതനായ കരിമ്പന കണ്ടി ചോയിയുടെ ഭാര്യ മാണിക്യം (86) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ഭാസ്കരൻ, രാജൻ (കെ.എസ്.ഇ.ബി പേരാമ്പ്ര), നാരായണി, ചന്ദ്രിക. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (റിട്ട. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫിസ്), രാജൻ (റിട്ട. കെ.എസ്.ഇ.ബി വടകര), തങ്കമണി, ശ്രീജ, ശോഭന. സഞ്ചയനം വ്യാഴാഴ്ച.
പട്ടോളി മാർക്കറ്റ്: പുതിയവിള വടക്ക് ജയഭവനത്തിൽ പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: ഒാമന. മക്കൾ: ദീപക്, ജയകുമാർ. മരുമക്കൾ: ലിമിനി, ശോഭ.