Obituary
എൽത്തുരുത്ത്: താണിക്കൽ ചമ്മണം ജോർജ് (70) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ജിസ്മി, ജിന്റോ. മരുമക്കൾ: ബൈജു, നീനു.
കല്ലേക്കാട്: പാറക്കളത്തിൽ മാണിക്കൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ലത, ഉഷ, സുരേഷ്, വിമല, വിനോദ്, ബീന. മരുമക്കൾ: ചന്ദ്രൻ, രജിത, രാമൻകുട്ടി, പ്രിയ, ശിവദാസൻ, പരേതനായ വാസു.
കല്ലേറ്റുകര: മാനാട്ടുകുന്ന് മന കുളങ്ങര പറമ്പിൽ ബഷീറിന്റെ ഭാര്യ ലൈല (48) നിര്യാതയായി. മക്കള്: ബിൻഷാദ്, ബിൻഷി, ബഷീർ (ഓട്ടോ റിക്ഷ തൊഴിലാളി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കല്ലേറ്റുംകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പട്ടേപ്പാടം: കാനാട്ടിൽ പീതാംബരൻ (75) നിര്യാതനായി. ട്രഷറി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക, ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂൾ, മാപ്രാണം). മക്കൾ: ഡെൽമി (ബംഗളൂരു), ഡിസ്മി (ജർമനി). മരുമക്കൾ: മലേഷ്, പ്രജോഷ്.
വണ്ടാഴി: വടക്കുമുറി ചാമി (65) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: അനീഷ്, വിനീഷ്, സജീഷ്. മരുമക്കൾ: സുനിത, ആതിര.
തിരുവില്വാമല: കണിയാർകോട് കയറംപാറ കല്ലിങ്കൽ അന്നം (90) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ചിന്നമ്മ (പെരുവ), പോൾ (ബംഗളൂരു), ജസ്സി (ഷിമോഗ), റെജി, മിനി (ഷിമോഗ). മരുമക്കൾ: ബേബി, സൂസി, ഷാജു, സിജി, ജിജോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പഴയന്നൂർ മർത്താമറിയം സിംഹാസന പള്ളി സെമിത്തേരിയിൽ.
തിരുവഴിയാട്: മുടിക്കുറ പരേതനായ വേലായുധന്റെ മകൻ വിജയൻ (49) നിര്യാതനായി. മാതാവ്: ദേവു. ഭാര്യ: ബബിത. മക്കൾ: അമൃത, അനയ്ക. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രുക്മിണി, രമണി, രജനി.
പന്നിത്തടം: ജുമുഅത്ത് പള്ളിക്കു സമീപം വന്നേരിവളപ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി (58) സൗദിയിലെ ദമ്മാമിൽ നിര്യാതനായി. 22 വർഷമായി ദമ്മാമിൽ ജോലിചെയ്ത് വരികയായിരുന്നു. അടുത്തയാഴ്ച ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: ആരിഫ. മക്കൾ: അജ്മുദ്ദീൻ (ദുബൈ), മുജീബ് റഹ്മാൻ (വ്യാപാരി, കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് പ്രസിഡന്റ്), പരേതയായ സജന. മരുമക്കൾ: ബാസില, ഷഫ്ന, ഫൈസൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് പന്നിത്തടം മഹല്ല് ഖബർസ്ഥാനിൽ.
എടത്തറ: നെയ്താട്ട്തൊടി പരേതനായ വേലായുധന്റെ ഭാര്യ കമലം (66) നിര്യാതയായി. മക്കൾ: വൽസല, രാജേന്ദ്രൻ. മരുമക്കൾ: മണി, വിലാസിനി.
മാള: ദേശീയപാത പുതുക്കാട് നിർത്തിയിട്ട കണ്ടയ്നർ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് മാള സ്വദേശിയായ യുവാവ് മരിച്ചു. മാള പള്ളിപ്പുറം കാഞ്ഞൂത്തറ വീട്ടിൽ ജോയി-റാണി ദമ്പതികളുടെ മകൻ റിജോ (30) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. ദേശീയപാതയിലേക്ക് അശ്രദ്ധമായി കയറ്റി നിർത്തിയ ലോറിയിൽ തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ റിജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
കണ്ണമ്പ്ര: മേലേചൂർകുന്ന് സി.ആർ. പരമേശ്വരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ജനേഷ്, രതീഷ്, രജിത. മരുമക്കൾ: ബാബു, ശാലിനി, ദിവ്യ. സഹോദരങ്ങൾ: മായാണ്ടി, വീരമണി, നാരായണൻ, ജാനകി, വത്സല, പരേതയായ കമലാക്ഷി.
തോണിപ്പാടം: കരിങ്കുളങ്ങരയിൽ ലക്ഷ്മി (88) നിര്യാതയായി. സഹോദരി: അമ്മാളു.